കട്ട്മുടിച്ചത് ഞങ്ങളാണോ... ?ജോലിയുമില്ല കൂലിയുമില്ല ഏമാന്മാർക്ക് സുഖവാസം, പൊട്ടിത്തെറിച്ച് CPO ഉദ്യോഗാർത്ഥികൾ

നിയമന കാലാവധി അവസാനിക്കാൻ ഇനി വെറും മൂന്ന് ദിവസം . മുട്ടിലിഴഞ്ഞും കയ്യിൽ കർപ്പൂരം കത്തിച്ചും സ്വയം വേദനിപ്പിച്ചും സമരം ചെയ്തിട്ട് പ്രയോചനമില്ല. ഒടുക്കം ഇന്ന് കറുത്ത തുണി കൊണ്ട് കാലുകൾ ബന്ധിച്ച് സെക്രട്ടറിയേറ്റിന് മുമ്പിലുള്ള നടപ്പാതയിലുടെ ഇഴയുന്ന രീതിയിലാണ് സമരം നടത്തിയത്.
കഴിഞ്ഞ 15 ദിവസമായി ജോലി നൽകൂ സർക്കാരേ എന്ന് പറഞ്ഞ് സമരമുഖത്തുള്ളവള്ളരാണ് 2022 ലിസ്റ്റിൽ പെട്ട സിപിഒ ഉദ്യോഗാർത്ഥികൾ. കഴിഞ്ഞ മൂന്ന് വർഷത്തെ കഷ്ടപ്പാടാണ് ഇതെന്നും സർക്കാർ കൈവിടരുതെന്നും അപേക്ഷിക്കുകയാണ് ഇവർ.
967 പേരാണ് വനിത സിപിഒ റാങ്ക് ലിസ്റ്റിലുള്ളത്. റാങ്ക് ലിസ്റ്റിലെ 292 പേർക്ക് നിയമനം കിട്ടി. കഴിഞ്ഞ വർഷങ്ങളിൽ സിപിഒ റാങ്ക് ലിസ്റ്റിൽ നിന്നു 60 ശതമാനം നിയമനമാണ് നടന്നത്. എന്നാൽ ഇപ്രാവശ്യത്തെ വനിത സിപിഒ റാങ്ക് ലിസ്റ്റിനെ സർക്കാർ പൂർണമായി അവഗണിക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.
60.67 മാർക്കായിരുന്നു വനിത സി പി ഒ പരീക്ഷയുടെ കട്ട് ഓഫ് മാർക്ക്. ഏപ്രിൽ 19നാണ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്. എസ്ഐ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കാലാവധിയും 19ന് തന്നെ അവസാനിക്കും.
സമരമുഖത്ത് ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്തിയിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും ഇന്നത്തെ കാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടാമെന്നും വി ഡി സതീശൻ ഉദ്യോഗാർഥികൾക്ക് ഉറപ്പ് നൽകി.
എന്നാൽ പ്രതീക്ഷയ്ക്ക് മാത്രം ഇന്നും പ്രത്യേകിച്ച് നടപടിയൊന്നും തന്നെയുണ്ടായില്ല എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
https://www.facebook.com/Malayalivartha