പറയാനുള്ളതു പറഞ്ഞു; രേഖകള്‍ സമര്‍പ്പിച്ചു;ഹിയറിങ്ങില്‍ ഹാജരായ ശേഷം എന്‍. പ്രശാന്ത്

നിലവില്‍ സസ്‌പെന്‍ഷനിലുള്ള എന്‍.പ്രശാന്ത് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നടത്തിയ ഹിയറിങ്ങില്‍ ഹാജരായി. തനിക്കെതരിരെ ഗൂഢാലോചന നടന്നുവെന്നും തെളിവ് നശിപ്പിക്കപ്പെട്ടെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നടത്തിയ ഹിയറിങ്ങില്‍ ഹാജരായ ശേഷം എന്‍. പ്രശാന്ത് പറഞ്ഞു. ജയതിലക് ഐഎഎസിനെ വിരമര്‍ശിക്കുന്നത് ചട്ടലംഘനം അല്ല. പറയാനുള്ളതു പറഞ്ഞു. രേഖകള്‍ സമര്‍പ്പിച്ചു. അതിലെല്ലാം വ്യക്തത വരുത്താന്‍ സാധിച്ചുവെന്നാണ് തോന്നുന്നതെന്നും പ്രശാന്ത് പറഞ്ഞു.
''ചീഫ് സെക്രട്ടറി തിരക്കുള്ള ഉദ്യോഗസ്ഥയാണ്. എപ്പോഴും എല്ലാരേഖകളും വിവരങ്ങളും അവരുടെ ശ്രദ്ധയില്‍വരണമെന്നില്ല. ഹിയറിങ് വരുമ്പോഴാണ് നല്ലരീതിയില്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിക്കുന്നത്. ഫെയ്‌സ്ബുക്കും സോഷ്യല്‍മീഡിയയും ഞാന്‍ പണ്ടേ ഉപയോഗിക്കുന്നതാണ്. അതിന് അതിന്റേതായ ഭാഷയും രീതിയുമുണ്ട്. അവിടെവന്ന് അമ്മാവന്‍ സിന്‍ഡ്രോം ഇറക്കിയിട്ട് കാര്യമില്ലല്ലോ. അവിടെ സര്‍ക്കാര്‍രീതിയില്‍ ഒന്നുമല്ല സംസാരിക്കുക. സോഷ്യല്‍മീഡിയയുടെ ഒരുഭാഷയുണ്ടാകും. അത് കണ്ട് തൊട്ടാവാടിയാകുന്നവരല്ല ബഹുഭൂരിപക്ഷവും'' - പ്രശാന്ത് പറഞ്ഞു.
നിലവില്‍ സസ്‌പെന്‍ഷനിലുള്ള എന്‍.പ്രശാന്തിന്റെ ഭാഗം കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനോട് മുഖ്യമന്ത്രിയാണ് നിര്‍ദേശിച്ചത്. തുടര്‍ന്നു ഹിയറിങ്ങിനു ഹാരജരാകാന്‍ എന്‍.പ്രശാന്തിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. കൂടിക്കാഴ്ച റെക്കോര്‍ഡ് ചെയ്യണമെന്നും തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ ചീഫ് സെക്രട്ടറി തള്ളികളയുകയായിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെ അവഹേളിച്ചുള്ള കുറിപ്പുകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനാണ് എന്‍.പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha