ലഹരിക്ക് അടിമയായ മകനെ അറസ്റ്റ് ചെയ്യണമെന്ന ഒരമ്മയുടെ അഭ്യര്‍ത്ഥന നിരസിച്ച് പൊലീസ്

ലഹരിക്ക് അടിമയായ മകനെ അറസ്റ്റ് ചെയ്ത് ലഹരി വിമമോചനകേന്ദ്രത്തിലേക്ക് മാറ്റണമെന്ന അഭ്യര്‍ത്ഥനയുമായി ഒരമ്മ പൊലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് മകനെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ എത്തിയത്.എന്നാല്‍ പൊലീസ് ആവശ്യം നിരസിക്കുകയായിരുന്നു.
നിവൃത്തിക്കേടുകൊണ്ടാണ് പൊലിസിനെ സമീപിക്കേണ്ടി വന്നത്.24കാരനായ മകന്‍ ലഹരി ഉപയോഗിച്ച് കുടുംബാംഗങ്ങളെ മര്‍ദിക്കാനും വീട്ടുസാധനങ്ങള്‍ നശിപ്പിക്കാനും തുടങ്ങിയതോടെയാണ് ഇവര്‍ കാക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്.എന്നാല്‍ ഇതൊന്നും ഞങ്ങളുടെ പണിയല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഇവര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha