രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത-സാമുദായിക സംഘടനകള്‍ക്കും പണ്ഡിതര്‍ക്കും ഈ രംഗത്ത് മികച്ച ഇടപെടലുകള്‍ നടത്താന്‍ സാധിക്കും; സര്‍വതലങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ തുടരുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സര്‍വതലങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ തുടരുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അതിന്‍റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളേയും നാനാമതങ്ങളേയും ക്യാമ്പയിനില്‍ അണിനിരത്തും. രാഷ്ട്രീയ നേതാക്കളുടേയും മതനേതാക്കളുടേയും യോഗങ്ങള്‍ ഇന്നു വിളിച്ചു ചേര്‍ത്തിരുന്നു. അകമഴിഞ്ഞ പിന്തുണയാണ് ആ യോഗങ്ങളില്‍ എല്ലാവരും അറിയിച്ചത്. രണ്ട് യോഗങ്ങളും ഓണ്‍ ലൈനായിട്ടാണ് ചേര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു.
ലഹരി ഉപഭോഗവും വ്യാപനവും തടയുന്നതിനൊപ്പം കുട്ടികളിലും യുവതയിലും വര്‍ദ്ധിച്ചുവരുന്ന അക്രമോത്സുകതയെ ശാസ്ത്രീയമായി അഭിമുഖീകരിക്കുന്നതിനും വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനം നടത്തണമെന്നാണ് കണ്ടിട്ടുള്ളത്. ഈ ഉദ്ദേശ്യത്തോടെ വിദഗ്ദ്ധരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത-സാമുദായിക സംഘടനകള്‍ക്കും പണ്ഡിതര്‍ക്കും ഈ രംഗത്ത് മികച്ച ഇടപെടലുകള്‍ നടത്താന്‍ സാധിക്കും. പൊതുവില്‍ ഇത്തരം കാര്യങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനവും ലഹരിവിരുദ്ധ കാഴ്ചപ്പാടും പുലര്‍ത്തുന്നവരാണ് എല്ലാ മത-സാമുദായിക വിഭാഗങ്ങളും രാഷ്ട്രീയ നേതാക്കളും.
ഏതെങ്കിലും മതമോ ജാതിയോ പാര്‍ട്ടിയോ ലഹരി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നില സ്വീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ വിഭാഗത്തിനും ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാഗ്രത പുലര്‍ത്താന്‍ അവരവരുടെ അനുയായികളോട് അഭ്യര്‍ത്ഥിക്കേണ്ടതുണ്ട് എന്ന് യോഗങ്ങളില്‍ വ്യക്തമാക്കി. വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒത്തുകൂടുന്ന സവിശേഷ ദിവസങ്ങള്‍, അവസരങ്ങള്‍ എന്നിവയില്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നാവും എന്നാണ് മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ വെച്ച ഒരു നിര്‍ദ്ദേശം.
നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്‍റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന പരിപാടികളിലെല്ലാം പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സാമുദായിക സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യുവജന, മഹിള, വിദ്യാര്‍ത്ഥി വിഭാഗങ്ങളുള്ള സാമുദായിക സംഘടനകള്‍ അവരുടെയോഗം വിളിച്ച് ലഹരിവിരുദ്ധ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. അതുപോലെ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം. സണ്‍ഡേ ക്ലാസുകള്‍, മദ്രസ ക്ലാസുകള്‍, ഇതര ധാര്‍മ്മിക വിദ്യാഭ്യാസ ക്ലാസുകള്‍ മുതലായവയില്‍ ലഹരിവിരുദ്ധ ആശയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .
എല്ലാവരും ചേര്‍ന്നാണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. അതില്‍ ഏതെങ്കിലും വിധത്തിലുള്ള വിവേചനത്തിന് ഇടമില്ല. ജാതി-മത- കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഒറ്റമനസ്സായി ഈ പ്രവര്‍ത്തനങ്ങളിലാകെ പങ്കാളികളാവുകയാണ് വേണ്ടത്.സര്‍ക്കാര്‍ തയ്യാറാക്കി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രൂപരേഖയില്‍ മത-സാമുദായക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കണമെന്ന് യോഗങ്ങളില്‍ അറിയിച്ചിട്ടുണ്ട്.
ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന പൊതുബോധത്തോടെയുള്ള ഇടപെടലുകള്‍ ഉറപ്പുവരുത്താമെന്നാണ് ഇരു യോഗങ്ങളും ഏകകണ്ഠമായി തീരുമാനമെടുത്തത്. ഈ മാസവും അടുത്ത മാസവും ക്യാമ്പയ്ന് വ്യാപകമായ ഒരുക്കം നടത്തണം. ജൂണ്‍ മാസത്തോടെ വിപുലമായ ക്യാമ്പയിനിലേക്ക് പോകും. വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഊന്നിയാണ് പ്രധാനമായും ക്യാമ്പയിന്‍ നടക്കുക എന്നും ഖ്യമന്ത്രി പറഞ്ഞു . .
ലഹരിക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. ഏപ്രില്‍ 8 മുതല്‍ 14 വരെയുള്ള ഒരാഴ്ചക്കാലയളവില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി 15,327 വ്യക്തികളെ പരിശോധനയ്ക്ക് വിധേയമാക്കി. 927 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 994 പേരെ അറസ്റ്റ്ചെയ്യുകയും ചെയ്തു. 248.93 ഗ്രാം എംഡി എം എയും 77.127 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha