ജിസ്മോളുടെ ആത്മഹത്യ; കുടുംബം ഗാർഹിക പീഡനത്തിന് പരാതി നൽകും?

കോട്ടയം ഏറ്റുമാനൂരിൽ ജിസ്മോളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഗാർഹിക പീഡനത്തിന് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് കുടുംബം . പിതാവും സഹോദരനും ഏറ്റുമാനൂർ പോലീസിൽ പരാതി നൽകുവാനാണ് സാധ്യത. അവരുടെ നിലപാടാണ് ഈ കേസിൽ ഏറ്റവും നിർണായകമായി മാറുന്നത്. കുടുംബ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗാർഹിക പീഡനം ഉൾപ്പെടെ പരാതിയിൽ ഉന്നയിച്ചേക്കും. അമ്മയുടെയും മക്കളുടേയും സംസ്കാരം സംബന്ധിച്ച കാര്യങ്ങളിലും ഇന്ന് തീരുമാനം ഉണ്ടാകും.
ചില മൊഴികൾ നൽകിയിട്ടുണ്ട് പക്ഷേ ചില കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ ഉള്ള മൊഴികളാണ് അതെല്ലാം. എന്തായാലും പിതാവും സഹോദരനും ഒക്കെ ഇന്ന് എത്തുന്നുണ്ട്. അവരുടെ നിലപാടാണ് ഇക്കാര്യത്തിൽ ഉച്ചയോടെ അവർ പാലയിൽ എത്തും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഒരുപക്ഷേ പാലാ പോലീസ് നേരിട്ട് അവരുടെ മൊഴി രേഖപ്പെടുത്തും കുടുംബത്തിനെതിരെ എന്തെങ്കിലും ആരോപണങ്ങൾ ഉണ്ടെങ്കിൽ അതനുസരിച്ച് ഭർതൃ പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്താനുള്ള സാധ്യത ഉണ്ട്. ഈ കാര്യത്തിൽ അന്തിമമായ വ്യക്തത വരേണ്ടത് ആ കുടുംബത്തിന്റെ നിലപാട് അനുസരിച്ചാണ്.
ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകൾ അതിൽ ചേർത്തുകൊണ്ട് അന്വേഷണം നടത്താനുള്ള സാധ്യതയുണ്ട് . കുടുംബത്തിന്റെ നിലപാട് അനുസരിച്ചാണ് കൂടുതൽ നീക്കങ്ങളിലേക്ക് പോലീസ് കടക്കുകയുള്ളൂ. അടുത്ത ബന്ധുക്കൾ നൽകുന്ന സൂചന അനുസരിച്ച് ഇവർക്ക് പരാതികൾ ഉണ്ട് എന്നുള്ളത് തന്നെയാണ് ഒപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് എവിടെയാണ് സംസ്കാരം നടക്കേണ്ടത് എന്നുള്ളത് നീരിക്കാട് പള്ളി അതായത് ഈ ഭർത്താവിന്റെ പള്ളി. ജിസ് മോളുടെ പള്ളി വള്ളിച്ചിറയിലാണ് സംസ്കാരം എവിടെ നടത്തണം എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതായിട്ടുണ്ട്.
https://www.facebook.com/Malayalivartha