ആനയുടെ ചിന്നം വിളി, മഴ ; വിനോദയാത്രയ്ക്കിടെ വനത്തിൽ കുടുങ്ങിയത് 38 പേർ

കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് വിനോദയാത്ര പോയ ബസ്സ് വനത്തിൽ കുടുങ്ങി. 38 ഓളം പേരാണ് ബസ്സിൽ ഉള്ളതെന്നാണ് വിവരം. രാവിലെ പതിനൊന്ന് മണിയോടെ ബസ്സ് വനത്തിൽ കുടുങ്ങിയിട്ടും ഇതുവരെ അവരെ തിരികെ എത്തിക്കാനായില്ലെന്ന ആശങ്കയിലാണ് ബന്ധുക്കൾ.
പലപ്പോഴായി ആനയുടെ ചിഹ്നം വിളിയടക്കം കേൾക്കുന്നത് പേടി കൂട്ടുന്നുണ്ട്. അതേ സമയം ചെറിയ തോതിലുള്ള മഴയും ഈ പ്രദേശങ്ങളിലായുണ്ടെന്നാണ് വിവരം. കുട്ടികളും പ്രായമായവരുമടങ്ങുന്ന സംഘം രാവിലെ മുതൽ കുടുങ്ങി കിടക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്.
എത്രയും പെട്ടന്ന് ഇവരെ തിരികെ എത്തിക്കുമെന്നാണ് കെഎസ്ആർടിസി പത്തനംതിട്ട കൺട്രോളിങ് ഇൻസ്പെക്ടർ എം.ജി. രാജീവ് പ്രതികരിച്ചു. നിലവിൽ വനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായച്ച പകരം ബസ്സിന്റെ ക്ലച്ച് കേടായതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തുകയാണ് എന്നാണ് വിവരം.
https://www.facebook.com/Malayalivartha