ഭർതൃ വീട്ടിൽ നിന്ന് അവൾക്ക് തല്ല് കിട്ടി, അവൾ ആത്മഹത്യ ചെയ്യില്ല

മീനച്ചിലാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മരണപ്പെട്ട ജിസ്മോളുടെ കുടുംബത്തിന് ഭർത്താവിന്റെ കുടുംബത്തിനെ സംശയമുണ്ടെന്ന നിലയിലാണ് കാര്യങ്ങൾ.
തന്റെ മകൾ ഒരിക്കലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവളല്ലായെന്നും ഭർതൃവീട്ടുകാർ സ്ഥിരമായി മകളെ ഉപദ്രവിക്കാറുണ്ടെന്നുമാണ് ആരോപണം. ഭർത്താവിന്റെ വീട്ടിൽ ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്‌മോളെ മാനസികയായി ബുദ്ധിമുട്ടിച്ചിരുന്നു.
മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണം. ജിസ്‌മോൾക്ക് ആവശ്യമുള്ള പണമൊന്നും അവർ കൊടുത്തിരുന്നില്ല. ഭർത്താവിന്റെ കുടുംബമാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ടത്.
ഭർത്താവിന്റെ വീട്ടിൽ നിന്നും ശാരീരികമായും മാനസികമായും ജിസ്മോൾ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. ജിസ്മോളെ മർദിച്ച പാട് ശരീരത്തിൽ താൻ കണ്ടിട്ടുണ്ടെന്നും പിതാവ് വെളിപ്പെടുത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.
കഴിഞ്ഞ ദിവസമാണ് മക്കളായ നേഹയെയും നോറയെയും ഒപ്പം നീറിക്കാട് സ്വദേശി ജിസ്മോളേയും മരണപ്പെട്ട നിലയിൽ മീനച്ചിലാറ്റിൽ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമനുസരിച്ച് മൂന്ന് പേരുടെയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണ കാരണം. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു.
ജിസ്മോളുടെ നടുവിനു മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ടു പേരുടെയും ശരീരത്തിൽ അണുനാശിനിയുടെ അംശവും കണ്ടെത്തി. ആറ്റിൽ ചാടുന്നതിന് മുൻപ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു.
നിലവിൽ മകളുടെ മരണത്തിൽ നിരവധി സംശയമുണ്ടെന്നും മരണത്തിൽ ദുരൂഹത നീക്കി മക്കൾക്ക് നീതി വാങ്ങാൻ നിയമപോരട്ടം നടത്തുമെന്നുമാണ് യുവതിയുടെ ബന്ധുക്കൽ പറയുന്നത്.
https://www.facebook.com/Malayalivartha