നടി വിന്‍സി. അലോഷ്യസ് നല്‍കിയ പരാതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ബാബുരാജ്

സെറ്റില്‍ വച്ച് ഒരു നടന്‍ മോശമായി പെരുമാറിയെന്ന് നടി വിന്‍സി. അലോഷ്യസ് നല്‍കിയ പരാതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് നടനും 'അമ്മ' ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ്. സിനിമയുടെ സെറ്റില്‍ വച്ച് ഒരു നടന്‍ മയക്കുമരുന്ന് ഉപയോഗിച്ചത്തിനു ശേഷം മോശമായി പെരുമാറി എന്നാണു വിന്‍സിയുടെ പരാതി.
വിന്‍സിയെ താന്‍ അടക്കമുള്ള 'അമ്മ'യിലെ അംഗങ്ങളില്‍ പലരും വിളിച്ച് കാര്യം അന്വേഷിച്ചു എന്ന് ബാബുരാജ് പറഞ്ഞു. ആരോപണവിധേയനായ നടന്റെ പേര് വെളിപ്പെടുത്തരുതെന്ന് വിന്‍സി പറഞ്ഞിട്ടുണ്ട് ആ വാക്ക് തങ്ങള്‍ പാലിച്ചിട്ടുണ്ട്. ആരോപണ വിധേയനെ തങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ മോശം ഉദ്ദേശത്തോടെ നടിയോട് പെരുമാറിയിട്ടില്ല എന്നാണു പറഞ്ഞതെന്ന് ബാബുരാജ് പറഞ്ഞു.
കുറ്റാരോപിതന്റെ ഭാഗം കൂടി കേട്ടിട്ട് മാത്രമേ ഒരു തീരുമാനം എടുക്കൂ. വിന്‍സിയുടെ പരാതി അന്വേഷിക്കാന്‍ 'അമ്മ'യില്‍ ഒരു അച്ചടക്ക കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ 'അമ്മ' ജനറല്‍ബോഡി വിളിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ബാബുരാജ് പറഞ്ഞു.
ഇന്ന് രാവിലെ ഞങ്ങള്‍ ജനറല്‍ ബോഡിയിലെ ലാലേട്ടന്‍ അടക്കം എല്ലാവരുമായും ചര്‍ച്ച ചെയ്തു അതിനു ശേഷമാണു കമ്മറ്റി രൂപീകരിച്ചത്. അതില്‍ അന്‍സിബ, സരയൂ, വിനു മോഹന്‍ എന്നിവരാണ് ഉള്ളത്.
കമ്മറ്റി വിന്‍ സിയുടെ പരാതി അന്വേഷിക്കുകയും കുറ്റാരോപിതനു പറയാനുള്ളതുകൂടി കേള്‍ക്കുകയും ചെയ്തതിനു ശേഷം മാത്രമേ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. ഞങ്ങള്‍ കുറ്റാരോപിതനെ വിളിച്ചു സംസാരിച്ചിരുന്നു. വിന്‍ സി പറഞ്ഞ പരാതിയില്‍ വാസ്തവം ഇല്ല, ദുരുദ്ദേശത്തോടെ വിന്‍ സിയോട് പെരുമാറിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഫോണിലാണ് സംസാരിച്ചത്, പിന്നീട് ഇന്ന് വിളിച്ചിട്ടു അദ്ദേഹത്തെ ഫോണില്‍ കിട്ടിയിട്ടില്ല.
എന്തുതന്നെ ആയാലും വിന്‍ സി തന്ന പരാതി 'അമ്മ' അന്വേഷിക്കും. അച്ചടക്ക കമ്മറ്റി അദ്ദേഹത്തിന് നോട്ടീസ് അയയ്ക്കും, അദ്ദേഹം കമ്മറ്റിയുടെ മുന്നില്‍ വന്നു സംസാരിക്കേണ്ടി വരും. ഈ കമ്മറ്റി നമുക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് ജനറല്‍ ബോഡിയില്‍ വിഷയം അവതരിപ്പിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും. കുറ്റാരോപിതന്‍ 'അമ്മ'യിലെ അംഗമാണ് എന്നുകരുതി പരാതി അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തില്ല, പരാതി സത്യമാണെന്നു കണ്ടാല്‍ നടപടി സ്വീകരിക്കും. ഇതാണ് അമ്മയുടെ തീരുമാനം.''- ബാബുരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha