നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ചുഷ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.
എല്ലാ കേസും സിബിഐ അന്വേഷണത്തിന് വിടാനാകില്ല. കേസില്‍ ആത്മഹത്യാപ്രേരണയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിട്ടുണ്ട്. ഈ വിഷയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. വളരെ ഹ്രസ്വമായ വാദം കേള്‍ക്കലായിരുന്നു കോടതിയില്‍ നടന്നത്. മഞ്ജുഷയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസും അഭിഭാഷകന്‍ എംആര്‍ രമേശ് ബാബുവുമാണ് ഹാജരായത്.
https://www.facebook.com/Malayalivartha