ഇനി എന്ത് സംഭവിച്ചാലും എന്റെ നിലപാടുമായി മുന്നോട്ട് പോകില്ല; നടന്റെ പേര് പുറത്തുവിട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി വിന്‍ സി

ആരാണ് ആ നടന്റെ പേര് പുറത്തു വിട്ടതെങ്കിലും ഏറ്റവും വലിയ വിശ്വാസമില്യായ്മയാണ് കാണിച്ചിരിക്കുന്നത്, പരാതിയില്‍ പറയുന്ന നടന്റെ പേര് പുറത്തുവിട്ടത് ശരിയായ നടപടിയല്ലെന്ന് നടി വിന്‍ സി. അലോഷ്യസ്. സിനിമാ സംഘടനകളിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടന്‍ ഭാഗമായ സിനിമകളുടെ ഭാവിയെ ഈ പ്രശ്‌നം ബാധിക്കുമെന്ന ആശങ്ക തനിക്കുണ്ടെന്നും വിന്‍ സി. മാധ്യമങ്ങളോട് പ്രതികരിച്ചു.
''രാവിലെ മുതല്‍ മാധ്യമങ്ങളില്‍ വരുന്നത് കാണുന്നുണ്ട്. ഞാന്‍ എനിക്ക് നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ചുള്ള പരാതി സംഘടനകള്‍ക്കാണ് കൊടുത്തത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിനിമയുടെ പേരോ വ്യക്തിയുടെ പേരോ പറഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഞാന്‍ അന്വേഷിക്കും, അതിനു ശേഷം ഇതില്‍ ഉള്‍പ്പെട്ടത് ആരാണോ അവര്‍ക്ക് കൊടുത്ത പരാതി പിന്‍വലിക്കുന്നതിനെപ്പറ്റി തീരുമാനിക്കും. ഞാന്‍ സിനിമയുടെ പേരിലും എന്റെ പേരിലും നല്‍കിയ പരാതി എവിടെയൊക്കെയാണ് എന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാന്‍ അഭിനയിച്ച സിനിമയുടെ ഐസിസിയിലും അതുപോലെ ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മറ്റിയിലേക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും 'അമ്മ' സംഘടനയിലും ആണ് പരാതി നല്‍കിയത്.
വ്യക്തിയുടെ പേര് പുറത്ത് വന്നത് 'അമ്മ'യില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും അല്ല എന്ന് ആണ് ഞാന്‍ അറിയുന്നത്, വ്യക്തമായി അറിയില്ല. ആരാണ് ആ പേര് പുറത്തു വിട്ടതെങ്കിലും ഏറ്റവും വലിയ വിശ്വാസമില്യായ്മയാണ് കാണിച്ചിരിക്കുന്നത്. ഞാന്‍ ഇപ്പോള്‍ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയാണ്. മര്യാദയ്ക്ക് എന്റെ നിലപാടും എടുത്ത് എനിക്ക് പറയാനുള്ളത് മാത്രം പറഞ്ഞ് മുന്നോട്ട് പോയാല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്. കാരണം ഒരു പരാതി നല്‍കിയാല്‍ വ്യക്തിയുടെ പേര് മാധ്യമങ്ങളിലേക്കും പൊതു സമൂഹത്തിലേക്കും പോയാല്‍ ആ സിനിമയുടെ ഭാവി എന്താകും എന്ന ആശങ്ക ഉണ്ട്. എന്നെ നല്ല രീതിയില്‍ പരിഗണിച്ച സിനിമയാണ് അത്. അദ്ദേഹത്തെ വച്ച് മുന്നോട്ട് പോകുന്ന പല സിനിമകളും നിര്‍മാതാക്കളും ഉണ്ട്.
പേര് ഊഹിക്കുന്നവര്‍ക്ക് ഊഹിക്കാം, പക്ഷേ വ്യക്തമായി പേര് പറയുമ്പോള്‍ അയാളുമായി ബന്ധപ്പെട്ട സിനിമകളെ അത് ബാധിക്കും. സിനിമയില്‍ പണം മുടക്കിയിരിക്കുന്ന ഒരുപാട് പാവം സിനിമാപ്രവര്‍ത്തകര്‍ അത് ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഞാന്‍ പേര് പുറത്തുവിടരുത് എന്ന് പറഞ്ഞത്. ആ പേര് പുറത്തുവിടുമ്പോള്‍ ഇതിനു ചുക്കാന്‍ പിടിക്കുന്ന 'അമ്മ'യും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറും എത്രത്തോളമാണ് സിനിമയുടെ ഈ ഒരു അവസ്ഥയെ മനസ്സിലാക്കിയത് എനിക്കറിയില്ല. സിനിമയില്‍ വന്നിട്ട് അഞ്ചുവര്‍ഷം മാത്രം ആയ എന്റെ ബോധം പോലും പേര് ലീക്ക് ആക്കിയവര്‍ക്ക് ഇല്ലാതെ പോയി.
ഇത്തരത്തില്‍ തെറ്റ് ചെയ്ത വ്യക്തിയെ പൊതുസമൂഹത്തിനു മുന്നില്‍ നിര്‍ത്തിക്കൊടുക്കാന്‍ എളുപ്പമാണ്. പൊതു സമൂഹം ഇത് അറിയേണ്ടതാണ്, പക്ഷേ നിങ്ങള്‍ ആരും ചിന്തിക്കാത്ത തരത്തില്‍ കുറെ ആളുകളുടെ ജീവിതങ്ങളുണ്ട്. ഇയാളെ വച്ച് എടുത്ത സിനിമകള്‍ക്ക് ഉണ്ട് അത് നമ്മള്‍ പരിഗണിക്കണം. അത് പരിഗണിക്കാതെ ചെയ്ത ഒരു മോശം പ്രവര്‍ത്തിയായിപ്പോയി പേര് വെളിപ്പെടുത്തിയത്. ഇത് ആരാണോ പുറത്തുവിട്ടത് അവരുടെ പിന്നാലെ ഒന്നും ഞാന്‍ പോകാന്‍ പോകുന്നില്ല. പക്ഷേ ലീക്ക് ചെയ്തവരെ വിളിക്കാന്‍ പച്ചയ്ക്ക് ഒരു വാക്കുണ്ട്. അത് മാധ്യമങ്ങളുടെ മുന്നില്‍ ഇപ്പോള്‍ ഞാന്‍ പറയുന്നില്ല.
ഒരാളുടെ സ്വകാര്യതയ്ക്ക് കോട്ടം വരുത്തിയത് അത്രയും മോശമായിപ്പോയി. പരാതി ഒന്നും നല്‍കാതെ ആരെയും ഉപദ്രവിക്കാതെ എന്റെ നിലപാട് പ്രഖ്യാപിച്ച് മുന്നോട്ടു പോകാം എന്ന തീരുമാനത്തില്‍ ആയിരുന്നു. ഇതിപ്പോള്‍ ഞാന്‍ ഒരു തുറന്നുപറച്ചില്‍ നടത്താതെ തന്നെ പേര് പുറത്തു വന്നത് അയാള്‍ ഉള്‍പ്പെട്ട സിനിമകളെ ബാധിക്കില്ലേ. അതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അയാള്‍ അഭിനയിച്ച സിനിമകള്‍ ഇനി ആരും എടുക്കാതിരിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. ഞാന്‍ എല്ലാ സംഘടനയെയും പറയുന്നില്ല, പുറത്തുവിട്ടവരെ കുറിച്ചാണ് പറഞ്ഞത്. ഞാന്‍ ഇന്നലെ പേര് പുറത്തുവിടരുത് എന്ന് പറഞ്ഞപ്പോള്‍ ഞാനും സിനിമയുടെ ഭാഗമല്ലേ ഞാന്‍ പുറത്തുവിടുമോ എന്ന് ചോദിച്ച ആളാണ് ഇപ്പോള്‍ പേര് പുറത്തു വിട്ടത്. വളരെ മോശം പ്രവര്‍ത്തി ആയിപ്പോയി. ഇനി എന്ത് സംഭവിച്ചാലും എന്റെ നിലപാടുമായി മുന്നോട്ട് പോകില്ല. എന്ത് സംഭവിച്ചാലും ഞാന്‍ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക എന്നല്ലാതെ ഒരു പരാതിക്കും പോകില്ല. ഇനി ഒരു എംപവര്‍മെന്റിനും ഞാന്‍ ഇല്ല, എനിക്ക് മതിയായി.
ഇനി ആര്‍ക്കാണ് മോശം അനുഭവം ഉണ്ടാകുന്നത് അവര്‍ നിലപാടെടുക്കട്ടെ. ഇനിയും ഞാന്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകും, ആരുടെയും സഹായം വേണ്ട. എനിക്ക് ഒറ്റയ്ക്ക് നില്‍ക്കാന്‍ ധൈര്യം ഉള്ളതുകൊണ്ടാണ് ഞാന്‍ വിഡിയോ ചെയ്യാന്‍ തയാറായത്. അനാവശ്യ സഹായങ്ങള്‍ ചോദിച്ചതുകൊണ്ടാണ് ഇപ്പോള്‍ വിഷമിക്കേണ്ടി വരുന്നത്. എന്റെ വേവലാതി എന്ന് പറയുന്നത്, എന്റെ പരാതി കാരണം ഞാന്‍ അഭിനയിച്ച സിനിമയ്ക്കും അയാളെ വച്ച് ചെയ്ത മറ്റു സിനിമകള്‍ക്കും എന്താണ് സംഭവിക്കാന്‍ പോവുക എന്നതാണ്. അതെനിക്ക് വലിയ കുറ്റബോധമാണ്. ഞാന്‍ പരാതി എഴുതിയപ്പോള്‍ സിനിമയിലെ എല്ലാവരും എനിക്ക് സപ്പോര്‍ട്ട് തന്നതാണ്. നിങ്ങളുടെ പേരും ഈ നടന്റെ പേരും പുറത്തുവരില്ല എന്ന് ഞാന്‍ അവര്‍ക്ക് വാക്കുകൊടുത്തതാണ്. ആ വാക്കുപാലിച്ച് ഞാന്‍ കൊടുത്ത പരാതി മറ്റുള്ളവര്‍ കാരണം പുറത്തു പോകുമ്പോള്‍ ഇനി ആരെയാണ് വിശ്വസിക്കേണ്ടത്. ഇതൊരു വൃത്തികെട്ട അവസ്ഥ ആയിപ്പോയി. ആരെയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.''-വിന്‍ സി.യുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha