Widgets Magazine
19
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം കൊണ്ടും മേളം തന്നെ... കോണ്‍ഗ്രസിനെ വട്ടം കറക്കി അന്‍വര്‍, ജോയി മത്സരിക്കണമെന്ന് വാശി; അല്ലെങ്കില്‍ ഷൗക്കത്തിനെ തോല്‍പ്പിക്കും; കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി


വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിം​ഗ്; മെയ് രണ്ടിന് മോദി കേരളത്തിൽ


നിയമന കാലവധി അവസാനിക്കാൻ രണ്ട് നാൾ; സിപിഒ വനിതാ ഉദ്യോ​ഗാർത്ഥിനികളെ കൈവിട്ട് സർക്കാർ


ഇവന്റെ ലീലാവിലാസങ്ങൾ പണ്ടേ എനിക്കറിയാം; ഷൈൻടോം ചാക്കോയ്ക്കെതിരെ പൊട്ടിത്തെറിച്ച് രഞ്ജു രഞ്ജിമാർ


മുഖ്യമന്ത്രിയുടെ നീന്തൽ കുളത്തിന് 4 ലക്ഷം; ഇടംവലം നോക്കാതെ മുഹമ്മദ് റിയാസ്, ധനമന്ത്രിക്കും മൗനം സമ്മതം

ഈ ധൂര്‍ത്തിന് നിങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം; സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂര്‍ത്തിന് കേരളസര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് ചെന്നിത്തല

17 APRIL 2025 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍... ആദ്യ എസി സബര്‍ബന്‍ ട്രെയിന്‍ ഇന്ന് രാവിലെയോടെ സര്‍വീസ് ആരംഭിച്ചു

തലയിൽ 'ആ പാട്', ചേട്ടായി ഭിത്തിക്കിട്ട് അടിച്ചു അച്ഛാ.! ജിസ്മോൾ അന്ന് കരഞ്ഞ് അച്ഛനോട് പറഞ്ഞത്; എല്ലാത്തിനും പിന്നിൽ ജിമ്മി;നെഞ്ച് പൊട്ടി ജിസ്മോളുടെ പിതാവ്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്...

മക്കളെ ഹാർപിക്ക് കുടിപ്പിച്ച് മരണംനോക്കി നിന്ന് ജിസ്മോൾ..!ജിമ്മി തൂങ്ങും ജിസ്മോൾ വേഷംമാറി ഭ്രാന്താശുപത്രയിൽ..!

കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് റോഡിലേക്ക് വീണ ബൈക്കുയാത്രികന് ദാരുണാന്ത്യം

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പരസ്യപ്രചാരണ ധൂര്‍ത്തിന് കേരളസര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പരസ്യത്തിനു വേണ്ടി മാത്രം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പിന് 26 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വന്‍ കടക്കെണിയില്‍ ഉരുകുമ്പോള്‍ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി പണം ചിലവഴിക്കുന്നത്.

നാലാം വര്‍ഷിക പരിപാടിയുടെ ഭാഗമായി എന്റെ കേരളം 2025 പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കുന്നതിന് 20.715 കോടി രൂപയാണ് നടപ്പ് സാമ്പത്തികവര്‍ഷത്തെ (2025-26) 22206010693 ഔട്ട്ഡോര്‍ പബ്‌ളിസിറ്റി പ്‌ളാന്‍ എന്ന ശീര്‍ഷകത്തില്‍ അനുവദിച്ചത്. 500 ഹോര്‍ഡിങ്ങുകളില്‍ പരസ്യം നല്‍കാന്‍ ഇതില്‍ 15.63 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. ഡിസൈന്‍ ചെയ്യുന്നതിനു മാത്രം 10 ലക്ഷം രൂപയും വകുപ്പിന്റെ 35 ഹോര്‍ഡിങ്ങുകളുടെ മെയിന്റനന്‍സിന് 68 ലക്ഷം രൂപയുമായണ് വകയിരുത്തിയിട്ടുള്ളത്. എല്‍ഇഡി സ്‌ക്രീന്‍ ഉപയോഗിച്ചുള്ള വാഹന പ്രചരണത്തിന് 3.3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇതുകൂടാതെ ഈ മേളയുടെ ഏകോപനം, ജില്ലാ തല യോഗങ്ങള്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്കായി 5.2 കോടി രൂപയും കൂടി വകയിരുത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (202526) 22200100196 സ്പെഷ്യല്‍ പബ്‌ളിക് റിലേഷന്‍സ് ക്യാംപെയ്ന്‍ പ്‌ളാന്‍ എന്ന ശീര്‍ഷകത്തിലാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. മൊത്തം ഈ ധൂര്‍ത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം അനുവദിച്ച തുക 25.915 കോടി വരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വെറും മൂന്ന് മാസം മാത്രം അകലെ നില്‍ക്കുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വര്‍ഷം മാത്രം ദൂരെ നില്‍ക്കുമ്പോള്‍, സമ്പൂര്‍ണ്ണമായും സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കളമൊരുക്കുകയാണ് ഇടതു മുന്നണി ചെന്നിത്തല ആരോപിച്ചു.

കേരളത്തില്‍ ആശുപത്രികളില്‍ ആവശ്യ മരുന്നുകള്‍ വാങ്ങാന്‍ പണമില്ലെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളകുടിശിക നല്‍കാന്‍ പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, ക്ഷേമനിധി പെന്‍ഷനുകള്‍ നല്‍കാന്‍ പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, ആശാവര്‍ക്കര്‍മാര്‍ക്ക് വേതനവര്‍ധനയ്ക്കു പണമില്ലെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍, പണമില്ലാത്തതു മൂലം റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനങ്ങള്‍ നടത്തതാതെ അനധികൃത നിയമന നിരോധനം ഏര്‍പ്പെടുത്തുന്ന ഒരു സര്‍ക്കാര്‍ ഒരു തത്വദീക്ഷയുമില്ലാതെ കോടികള്‍ പ്രചാരണത്തിനു മാത്രം വകയിരുത്തിയിരിക്കുകയാണ്. പ്രചാരണത്തിന് ഇത്രകോടികള്‍ ചിലവഴിക്കുമെങ്കില്‍ പരിപാടിയുടെ ചിലവ് ഊഹിക്കുന്നതിനുമപ്പുറമായിരിക്കാം. ഇതിനായി ഒരു വന്‍ തുക വകയിരുത്തി എന്നാണ് അറിയുന്നത്. അതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

പക്ഷേ എത്ര പണം ചിലവഴിച്ച് ആര്‍ഭാടത്തിന്റെ മേലങ്കികള്‍ ചാര്‍ത്തിയാലും ഭരണപരാജയത്തിന്റെ കൊടുംദുര്‍ഗന്ധത്തെ മറയ്ക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഈ ധൂര്‍ത്തിന് നിങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം ചെന്നിത്തല വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ എസി സബര്‍ബന്‍ ട്രെയിന്‍ ഇന്ന് രാവിലെയോടെ  (4 minutes ago)

തലയിൽ 'ആ പാട്', ചേട്ടായി ഭിത്തിക്കിട്ട് അടിച്ചു അച്ഛാ.! ജിസ്മോൾ അന്ന് കരഞ്ഞ് അച്ഛനോട് പറഞ്ഞത്; എല്ലാത്തിനും പിന്നിൽ ജിമ്മി;നെഞ്ച് പൊട്ടി ജിസ്മോളുടെ പിതാവ്  (7 minutes ago)

വൈക്കം സ്വദേശിക്ക് ജന്മനാട്ടില്‍ അന്ത്യനിദ്ര...  (15 minutes ago)

ജെഇഇ മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു  (21 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍  മാറ്റമില്ല...  (35 minutes ago)

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്...  (59 minutes ago)

മക്കൾളെ ഹാർപിക്ക് കുടിപ്പിച്ച് മരണംനോക്കി നിന്ന് ജിസ്മോൾ..!ജിമ്മി തൂങ്ങും ജിസ്മോൾ വേഷംമാറി ഭ്രാന്താശുപത്രയിൽ..!  (1 hour ago)

ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച്  (1 hour ago)

നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് നാലു മരണം.  (1 hour ago)

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍  (2 hours ago)

എല്ലാം കൊണ്ടും മേളം തന്നെ... കോണ്‍ഗ്രസിനെ വട്ടം കറക്കി അന്‍വര്‍, ജോയി മത്സരിക്കണമെന്ന് വാശി; അല്ലെങ്കില്‍ ഷൗക്കത്തിനെ തോല്‍പ്പിക്കും; കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപ  (2 hours ago)

ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു  (2 hours ago)

96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്ത് ബാക്കി നില്‍ക്കേ ...  (2 hours ago)

ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു....  (2 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു...  (2 hours ago)

Malayali Vartha Recommends