തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍

എറണാകുളം തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ. ചിക്കനും ബട്ടറും കഴിച്ചതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
നാലുപേരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ തന്നെ വച്ചുകഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. കൂടുതല്‍ പരിശോധനകള്‍ ആശുപത്രിയില്‍ നടന്നുവരികയാണ്.
https://www.facebook.com/Malayalivartha