യാത്രക്കാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍... ആദ്യ എസി സബര്‍ബന്‍ ട്രെയിന്‍ ഇന്ന് രാവിലെയോടെ സര്‍വീസ് ആരംഭിച്ചു

ആദ്യ എസി സബര്‍ബന്‍ ട്രെയിന്‍ ഇന്ന് രാവിലെയോടെ സര്‍വീസ് ആരംഭിച്ചു. ചെന്നൈ നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമാണ് സബര്‍ബന്‍ ട്രെയിനുകള്‍. നഗരത്തില്‍ ഏറ്റവും തിരക്കേറിയ റൂട്ടായ ചെന്നൈ ബീച്ച്-ചെങ്കല്‍പ്പെട്ട് പാതയിലാണ് ആദ്യ സര്‍വീസ് നടത്തിയത്.
'ചെന്നൈ നിവാസികളേ, തണുപ്പുള്ളതും സുഖകരവുമായ ഒരു യാത്രയ്ക്ക് സമയമായി' ആദ്യ സര്‍വീസിന് തുടക്കമിട്ടുകൊണ്ട് ദക്ഷിണ റെയില്‍വേ എക്സില്‍ കുറിച്ചു. 35 രൂപ മുതല്‍ 105 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. മുംബൈ സബര്‍ബനിലാണ് എസി എമു ട്രെയിനുകളുടെ സേവനം ആദ്യമായി റെയില്‍വേ അവതരിപ്പിച്ചത്. നഗരത്തിലെ സ്ഥിരം യാത്രികര്‍ക്കിടയില്‍ ഇത് വലിയ സ്വീകാര്യത നേടിയിരുന്നു.
12 കോച്ചുകളുള്ള തീവണ്ടിയില്‍ 1320 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാം. തീവണ്ടിയില്‍ പരമാവധി 5,700 പേര്‍ക്ക് യാത്രചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha