കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു....

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്.
എന്‍.ഐ.ടി ക്യാമ്പസിലെ വിദ്യാര്‍ഥികളടങ്ങിയ ആറംഗ സംഘം മുക്കത്ത് നിന്ന് ജീപ്പില്‍ പതങ്കയത്ത് കുളിക്കാന്‍ എത്തിയതായിരുന്നു. വെള്ളച്ചാട്ടത്തില്‍ രേവന്ത് മുങ്ങിത്താഴുകയായിരുന്നു.
സുഹൃത്തുക്കള്‍ കരയ്‌ക്കെത്തിച്ച് ആദ്യം താമരശ്ശേരി ഗവ. ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha