പുതിയ അധ്യയന വര്‍ഷത്തില്‍ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

പുതിയ അധ്യയന വര്‍ഷത്തില്‍ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി .
മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയായ 'നാം മുന്നോട്ടി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനലവധിക്കാലത്ത് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതാണ്. രാസലഹരിയുടെ ദൂഷ്യഫലങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍, അധ്യാപകര്‍ക്ക് കൗണ്‍സലിങ് പരിശീലനം, കുട്ടികള്‍ക്ക് കായിക പരിശീലനത്തിന് അധികസമയം, രക്ഷിതാക്കള്‍ക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഈ അധ്യയന വര്‍ഷം ഏറ്റെടുക്കുന്നതെന്നും കൂട്ടിച്ചേര്‍ത്ത് മുഖ്യമന്ത്രി .
വലിയ മുന്നൊരുക്കങ്ങള്‍ നിലവില്‍ നടക്കുന്നുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധരുടെയും സാമുദായിക - സംഘടനാ നേതാക്കളുടെയും യോഗങ്ങളും ശില്‍പശാലയും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തി. കുട്ടികളും യുവാക്കളുമാണ് ലഹരിക്ക് ഇരകളാകുന്നതില്‍ ഏറെയുമെന്നതിനാല്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബോധവത്കരണം നല്‍കേണ്ടതുണ്ട്.
കുട്ടികള്‍ക്കാവശ്യമായ കൗണ്‍സലിങ് നല്‍കുന്നതിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. പഠനസമ്മര്‍ദം ഒഴിവാക്കി വീടുകളിലേക്ക് മടങ്ങുന്നതിനായി എല്ലാ ദിവസവും അവസാന പിരീഡ് സുംബ ഡാന്‍സ് പോലുള്ള കായികപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുകയും ചെയ്യു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള കച്ചവടസ്ഥാപനങ്ങളെയും ദുരൂഹമായി കാണുന്ന വ്യക്തികളെയും നിരീക്ഷിക്കേണ്ടതാണ്. സമൂഹമാകെയും ഇതിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വേണം.
https://www.facebook.com/Malayalivartha