രക്തം കട്ടപിടിച്ച ജിസ്മോളുടെ തല, അമ്മയെയും മക്കളെയും ചാലിയാറിൽ എടുത്തെറിഞ്ഞത് ഭർത്താവ് ? ജിമ്മിയുടെ വീട് കൊടും നരകം
‘പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാണ്.2020 സെപ്റ്റംബർ 25 ന് അഡ്വ ജിസ്മോൾ ഫെയ്സ് ബുക്കിൽ പങ്കുവെച്ചതാണ് ഈ കുറിപ്പ്. 2019-ൽ ആയിരുന്നു ജിസ്‌മോളുടെ വിവാഹം. വിവാഹത്തിന്റെ തുടക്കകാലം മുതൽ തന്നെ കടുത്ത മാനസിക ശാരീരിക പീഡനങ്ങളിലൂടെയാണ് ജിസ്‌മോൾ കടന്നുപോയതെന്ന കുടുംബത്തിന്റെ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിലുള്ള കുത്തുവാക്കുകളായിരുന്നു ഏറെയും. ഇതിനിടെ ജിസ് മോളെ പലവട്ടം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചതായും സഹോദരൻ ജിറ്റു പറയുന്നുണ്ട്.
ഏറ്റുമാനൂരില്‍ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോളിന്റെയും മക്കളായ നേഹയുടെയും നോറയുടെയും മരണത്തില്‍ ഇന്നു സംസ്‌കാരം നടക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിലെ ചെറുകര സെന്റ് മേസ് ക്നാനായ പള്ളി സെമിത്തേരിയില്‍ വൈകിട്ട് 3.30നാണ് സംസ്‌കാരം നടത്തുക. ഇന്ന് രാവിലെ 9 മണിക്ക് മൃതദേഹങ്ങള്‍ ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഹാളില്‍ എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ നേരിട്ട് സെമിത്തേരിയിലേക്കായിരിക്കും കൊണ്ടുപോകുക. ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നില്ല.
https://www.facebook.com/Malayalivartha