32 ചോദ്യങ്ങള്‍ തയ്യറാക്കി നടനെ കാത്തിരിക്കുകയാണ് പോലീസ്..രാവിലെ 10 മണിയോടെയാണ് ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയത്.. ഫോൺ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്..

ഹോട്ടലില്‍ പോലീസ് സംഘം പരിശോധനയ്ക്ക് വന്നതറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ എന്തിനാണ് ഓടിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസ്. 32 ചോദ്യങ്ങള്‍ തയ്യറാക്കി നടനെ കാത്തിരിക്കുകയാണ് പോലീസ്. ഇന്ന് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് നടന്‍ എത്തുമെന്നാണ് കുടുംബം അറിയിച്ചിട്ടുണ്ടായിരുന്നത് . എന്നാൽ രാവിലെ 10 മണിയോടെയാണ് ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസിന്റെ 32 ചോദ്യങ്ങൾക്കാണ് ഷൈൻ ഉത്തരം നൽകേണ്ടത്.”
പൊലീസിനെ കണ്ട് എന്തിന് ഓടി”എന്നതാണ് പ്രധാനമായും അറിയേണ്ടത്.ഷൈനിന്റെ മൊബൈൽ ഫോൺ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ വിവരങ്ങളും സംശയമുള്ള നമ്പറുകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. ഷൈൻ നഗരത്തിൽ താമസിച്ച ആറ് ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. നിലവിൽ പൊലീസ് ഷൈനിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. 10.30-ക്ക് ഹാജരാകണം എന്നാണ് പൊലീസ് അറിയിച്ചിരുന്നത്.
എന്നാൽ അര മണിക്കൂർ നേരത്തെ ഷൈൻ എത്തി.മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.അതിനിടെ സെറ്റിലെ അപമര്യാദയില്‍ പോലീസിന് പരാതി നല്‍കില്ലെന്ന നിലപാടിലാണ് വിന്‍സി അലോഷ്യസ്. അതുകൊണ്ട് തന്നെ പോലീസിന്റെ 32 ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ നടന് രക്ഷ നേടാം. മറുപടികള്‍ പിഴച്ചാല്‍ നടനെതിരെ കേസെടുക്കും.ഇത്രയും അപകടം നിറഞ്ഞ വഴി തിരഞ്ഞെടുത്തത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. നടന്റെ ചാട്ടവും ഓട്ടവും ഹോട്ടല്‍ അധികൃതര്‍ക്കും അമ്പരപ്പുളവാക്കി. രക്ഷപ്പെടാനുള്ള കാരണമെന്തെന്ന് ഷൈന്‍ തന്നെ മറുപടി പറയണമെന്ന നിലപാടിലാണ് പോലീസ്.
മറ്റൊരാളെ തപ്പിയാണ് ഹോട്ടലില്‍ പോയതെന്നും ഷൈന്‍ അവിടെയുണ്ടെന്നറിഞ്ഞ് പരിശോധിച്ചതാണെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍, ഷൈന്‍ മുറിയെടുത്തത് അറിഞ്ഞ് പോലീസ് പരിശോധന നടത്തിയതെന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha