ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം നടന്നു.. ഭർത്താവിന്റെ ഇടവക പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.. ജീവനൊടുക്കാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു?

കോട്ടയം അയർക്കുന്നത് ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം നടന്നു. രാവിലെ ജിസ്മോളുടെ ഭർത്താവിന്റെ ഇടവക പള്ളിയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു . വലിയ രീതിയിൽ ഉള്ള വിമർശനമാണ് ഉയരുന്നത് . സഹപ്രവർത്തകർക്കൊക്കെ നടുക്കം മാറിയിട്ടില്ല .സാഹസികമായി വേഷം മാറി മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവു ശേഖരിച്ച ധീരയായ വനിതാ അഭിഭാഷകയായിരുന്നു ജിസ്മോൾ.
ജീവിതത്തില്‍ തീര്‍ത്തും പ്രൊഫഷണലായ അവര്‍ക്ക് വ്യക്തിജീവിതത്തില്‍ ധൈര്യം ചോര്‍ന്നു പോയത് എവിടെയാണ്? രണ്ട് പിഞ്ചുമക്കളോടൊപ്പം ആറ്റില്‍ചാടി ജീവനൊടുക്കാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഏറ്റുമാനൂരിലെ ജിസ്‌മോളുടെയും മക്കളുടെയും ആത്മഹത്യയില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. സഹപ്രവര്‍്ത്തകരായ അഭിഭാഷക സമൂഹത്തിനു ഇവരുടെ ആത്മഹത്യയിലെ ഞെട്ടല്‍ മാറിയിട്ടില്ല.കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32),
മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരാണ് ചൊവ്വാഴ്ച ഏറ്റുമാനൂര്‍ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവില്‍നിന്ന് മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയത്. ജിസ്‌മോള്‍ ഏറ്റെടുത്ത ഒരു കേസിന്റെ ആവശ്യാര്‍ഥം അവര്‍ നടത്തിയ സാഹസിക ഇടപെടല്‍ അടക്ക സഹപ്രവര്‍ത്തകര്‍ ഈ ഘട്ടത്തില്‍ ഓര്‍ക്കുകയാണ്. ഭര്‍ത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പൂട്ടിയിട്ട യുവതിയെ കാണാന്‍ വേഷംമാറിയാണ് ജിസ്‌മോള്‍ അവിടെ ചെന്നത്. അത്രയ്ക്കും ധീരയായിരുന്നു അവര്‍. അന്ന് ഒരു യുവതിയുടെ ജീവിത പ്രതിസന്ധിയില്‍ പെട്ട ജിസ്‌മോള്‍ക്ക് ഇപ്പോള്‍ അതിന് സാധിക്കാതെ പോയത് എങ്ങനെയാണ് എന്നാണ് അഭിഭാഷകര്‍ ഓര്‍ക്കുന്നത്.
https://www.facebook.com/Malayalivartha