കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയ്ക്ക് മാറ്റമില്ല..ഒരു പവന്‍ സ്വര്‍ണത്തിന് 71560 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 8945 രൂപയുമാണ് വില..ഗ്രാം വില 9000 എന്ന മാന്ത്രികസംഖ്യയിലെത്താന്‍ വെറും 55 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്..

കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയ്ക്ക് മാറ്റമില്ല. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. കേരളത്തിലെ ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം.വെള്ളിയാഴ്ചത്തെ അതേ വിലയില്‍ തന്നെയാണ് സ്വര്‍ണം ഇന്നും വ്യാപാരം നടത്തുന്നത്. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ചതോടെ സര്‍വകാല റെക്കോഡിലാണ് സ്വര്‍ണ വിലയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 71560 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 8945 രൂപയുമാണ് വില.
ഗ്രാം വില 9000 എന്ന മാന്ത്രികസംഖ്യയിലെത്താന്‍ വെറും 55 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്.2008-09 കാലയളവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 10000 രൂപയായിരുന്നു.എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. ആ നിലയ്ക്ക് വെറും 16 വര്‍ഷം കൊണ്ടാണ് ഒരു പവന്റെ വിലയ്ക്ക് ഗ്രാം സ്വര്‍ണം എത്തുന്നത്. ഈ മാസം വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ കണ്ടത്. ഏപ്രില്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68080 രൂപയായിരുന്നു. ഏപ്രില്‍ മൂന്നിന് 400 രൂപ കൂടിയെങ്കിലും പിന്നീട് വലിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
നാല് ദിവസം കൊണ്ട് 2680 രൂപയാണ് പവനില്‍ ഇടിഞ്ഞത്. സമീപകാലത്ത് സ്വര്‍ണത്തിനുണ്ടായ ഏറ്റവും വലിയ വിലയിടിവായിരുന്നു ഇത്. ഇതോടെ 65800 എന്ന നിലയിലേക്ക് പവന്‍വില താഴ്ന്നു. മാര്‍ച്ച് 14 ന് ശേഷം ആദ്യമായാണ് സ്വര്‍ണം 65000 ത്തിലേക്ക് വീണത്. സ്വര്‍ണ വില താഴുകയാണ് എന്ന പ്രതീതിയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ എല്ലാ പ്രവചനങ്ങളും പ്രതീക്ഷകളും സ്വര്‍ണം കീഴ്‌മേല്‍ മറിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
https://www.facebook.com/Malayalivartha