പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ..'നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്... അത് വ്യക്തിപരമായ വിഷയം കൂടിയാണ്..' കടുത്ത ഭാഷയിൽ തന്നെ പ്രതികരണം..

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു വരുന്നത് . നടൻ ഷൈൻ ടോം ചാക്കോക്കെതിരെ കേസെടുത്ത് പൊലീസ്. എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 27,29 പ്രകാരമാണ് കേസ്. നടനെതിരെ എഫ്ഐആർ ഇടുമെന്നും പൊലീസ് അറിയിച്ചു.ഇപ്പോഴിതാ
ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ.
നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലകളിലുമുണ്ട്. സിനിമാ മേഖലയാകുമ്പോൾ അക്കാര്യം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻസി പറഞ്ഞത് ഷൈൻ ടോം ചാക്കോയെ ആണെന്ന് വ്യാഴാഴ്‌ചയാണ് പുറത്തുവരുന്നത്.
ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിനും അമ്മ സംഘടനയ്‌ക്കും പരാതി നൽകിയിട്ടുണ്ട്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.സിനിമ മേഖലയിലെ പലരും കടുത്ത ഭാഷയിൽ തന്നെ പ്രതികരണം രേഖപ്പെടുത്തികൊണ്ട് രംഗത്ത് വരുന്നുണ്ടായിരുന്നു .
https://www.facebook.com/Malayalivartha