18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോ?! വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ പ്രതികരിച്ച് ഇപി

സഹന സമര മുറകൾ മിക്കതും പഴറ്റിയ വനിത സിപിഒ റാങ്ക് ഹോൾഡേയ്സിന് ഏറെ വേദന നൽകുന്ന ദിവസമായിരുന്നു ഇന്ന്. അവസാന നിമിഷമെങ്കിലും തങ്ങൾ പരിഗണിക്കപ്പെടുമെന്ന് കരുതി സമരം ചെയ്ത പെൺകുട്ടികൾക്ക് മുന്നിലുള്ള അവസാന ദിനമായിരുന്നു ഇന്നതെന്ന് പോലും സർക്കാർ ഓർത്തില്ലാ എന്നുള്ളതാണ് യാത്ഥാർത്ഥ്യം.
ഇന്ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിനാൽ സമരവും അവസാനിപ്പിച്ചു. സമരമവസാനിച്ചതിന് പിന്നാലെ സിപിഎം നേതാവ് ഇ.പി ജയരാജന്‍ ഉൾപ്പെടെയുള്ളവർ പ്രതികരണം നടത്തി രംഗത്തെത്തിയിട്ടുണ്ട്. 18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോയെന്നായിരുന്നു വിഷത്തിൽ ഇപി ജയരാജന്റെ നിലപാട്.
നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ ഏത് ഗവണ്‍മെന്റിനും നിയമനം നടത്താന്‍ സാധിക്കുകയുള്ളൂ, എല്ലാ തൊഴില്‍ രഹിതരായവരോടും അങ്ങേയറ്റം അനുഭാവപൂര്‍വ്വം പെരുമാറുന്ന ഗവണ്‍മെന്റാണ് ഇവിടെയുളളത് എന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളിലടക്കം ഇപ്പോള്‍ നിയമനത്തിന് പ്രത്യേക സംവിധാനമുണ്ട്. അതിനാല്‍ 18 ദിവസത്തെ സമരം എന്തിന് നടത്തിയെന്ന് സിപിഒ ഉദ്യോഗാർഥികൾത്തന്നെ ആലോചിക്കണമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.
ഇതു തന്നെയാണ് ആശ വര്‍ക്കര്‍മാരുടെ സമരത്തിലും സംഭവിച്ചത്. ആശമാര്‍ക്ക് എല്ലാം കൂടി 13,000 രൂപ ലഭ്യമാകുന്ന സാഹചര്യമൊരുക്കി. ആശമാരെ തെറ്റായ കാര്യം ധരിപ്പിച്ച് അനാവശ്യമായി പ്രശ്‌നം സൃഷ്ടിച്ചവരാണ് യഥാര്‍ത്ഥത്തില്‍ മറുപടി പറയേണ്ടതെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റ് ഇക്കാര്യങ്ങളിലെല്ലാം ശരിയായിട്ടുള്ള ഒരു പൊതുനിലപാട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കഴിയുന്നത്ര വേഗം ജോലികളില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ആശമാരോട് അഭ്യര്‍ത്ഥിച്ചു.
അതേ സമയം സെക്രട്ടറിയേറ്റിന് മുന്നിൽ വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിൻറെ സമരത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഇടത് മുന്നണി കൺവീനറും പികെ ശ്രീമതിയും പ്രതികരിച്ചത്. സമരം തുടങ്ങുന്നവർക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണമെന്നായിരുന്നു ഇടത് മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻറെ നിലപാട്.
സമരക്കാർക്ക് വാശിയല്ല ദുർവ്വാശിയാണെന്നാണ് ശ്രീമതിയുടെ പ്രതികരണം. കഴിഞ്ഞ 18 ദിവസം വെയിലും മഴയും പ്രതികൂല കാലാവസ്ഥയും മാത്രമല്ല, സര്‍ക്കാരിന്റെയും സിപിഎം നേതാക്ക്ളുടെയും നിരന്തര പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നാണ് ഉദ്യോഗാർത്ഥികൾ മടങ്ങുന്നത് എന്നുള്ളതാണ്.
https://www.facebook.com/Malayalivartha