പാലാ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളിയങ്കണം ഈസ്റ്റർ തലേന്ന് കണ്ണീരിലമർന്നു.. ശുശ്രൂഷകൾക്കൊടുവിൽ നാലും ഒന്നും വയസ്സുള്ള കുരുന്നുകളും മാതാവും ഒറ്റക്കല്ലറയിൽ മണ്ണിലേക്ക്..

കരുതലിന്റെ പെസഹായും അനുതാപത്തിന്റെ ദുഃഖവെള്ളിയും പിന്നിട്ട് ക്രൈസ്തവ വിശ്വാസികൾ പ്രത്യാശയുടെ ഈസ്റ്റർ ആഘോഷിക്കുകയാണ് .
കുരിശുമരണത്തിന് ശേഷമുള്ള മൂന്നാംനാളിൽ യേശുദേവൻ ഉയിർത്തെഴുന്നേറ്റെന്നാണ് വിശ്വാസം. വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷങ്ങൾ നടക്കുമ്പോൾ സന്തോഷത്തോടെ കുടുംബത്തോടെ എല്ലാവരും പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തുമ്പോൾ ഇന്നലെ പാലാ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളിയങ്കണം ഈസ്റ്റർ തലേന്ന് കണ്ണീരിലമർന്നു. അവിടെ എത്തിയവരെല്ലാം വെള്ള പുതച്ച് നിറയെ ചുറ്റിലും പൂക്കളാൽ മൂടി കിടക്കുന്ന ആ അമ്മയുടെ രണ്ടു പൊന്നുമക്കളുടെയും മുഖത്തേക്ക് ഒരു തവണ മാത്രമായിരിക്കും നോക്കിയിട്ടുണ്ടാവുക .
കണ്ണീരടക്കൻ ആവാതെ പലരും പൊട്ടിക്കരഞ്ഞു . പ്രാർഥനയോടെ കടന്നുവന്നിരുന്ന പള്ളിമുറ്റത്തേക്ക് അവസാനമായി ജിസ്മോളും കുരുന്നുകളുമെത്തിയത് ജീവനറ്റാണ്. ബന്ധുക്കളും നാട്ടുകാരുമടക്കം പ്രിയപ്പെട്ടവർ അടക്കിപ്പിടിച്ച നിലവിളികളോടെ സഹയാത്രയൊരുക്കി. ശുശ്രൂഷകൾക്കൊടുവിൽ നാലും ഒന്നും വയസ്സുള്ള കുരുന്നുകളും മാതാവും ഒറ്റക്കല്ലറയിൽ മണ്ണിലേക്ക്.വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് അഡ്വ. ജിസ് മോള് തോമസ്, മക്കളായ നേഹ മരിയ, നോറ ജിസ് ജിമ്മി എന്നിവരുടെ മൃതദേഹങ്ങൾ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിലെ ഒറ്റക്കല്ലറയിൽ അടക്കിയത്.
നാടിന്റെ നൊമ്പരമായി മാറിയ അമ്മയെയും പിഞ്ചോമനകളെയും കാണാൻ വീട്ടിലും പള്ളിയിലും നിരവധി പേരാണെത്തിയത്. ഭർത്താവിന്റെ ഇടവക പള്ളി പാരിഷ് ഹാളിലും ഒരു മണിക്കൂർ നേരം പൊതുദർശനം ഉണ്ടായിരുന്നു. അതേ സമയം ഭർതൃവീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോയില്ല.പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ ഒമ്പതോടെയാണ് പൊതുദർശനത്തിനു വേണ്ടി പുറത്തെടുത്തത്. തുടർന്ന് ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയായ നീറിക്കാട് പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. ജിമ്മിയും മാതാവും അടക്കം ബന്ധുക്കൾ ഇവിടെയെത്തിയാണ് മൃതദേഹങ്ങൾ കണ്ടത്.
പൊട്ടിക്കരഞ്ഞാണ് ജിമ്മി അന്ത്യോപചാരമർപ്പിച്ചത്. അവനിപ്പോൾ കരയാൻ എന്ത് അർഹതയാണ് ഉള്ളതെന്ന് മനസിലാവുന്നില്ല . ഒരുപക്ഷെ മനസ് തകർന്ന് ഇരിക്കുമ്പോൾ ഒന്ന് ആശ്വസിപ്പിച്ചിരുന്നെകിൽ ഒരു കെട്ടിപിടിച്ചിരുന്നെങ്കിൽ ആ മൂന്നു ജീവനുകൾ നഷ്ട്ടമാവില്ലായിരുന്നു . ആ മാലാഖമാരെ പോലുള്ള കുഞ്ഞുങ്ങളെ നഷ്ടമാവില്ലായിരുന്നു .10.30 വരെ ഇവിടെ പൊതുദർശനം നടന്നു.ഭർതൃവീട്ടിലേക്ക് കൊണ്ടുപോകുന്നതിന് ജിസ്മോളുടെ വീട്ടുകാർ നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. 11 മണിയോടെ ചെറുകരയിലെ ജിസ്മോളുടെ തറവാട്ടു വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവന്നു. കുഞ്ഞുങ്ങളുടെ ചേതനയറ്റ മുഖം കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും സങ്കടം സഹിക്കാനാവാതെ അലമുറയിട്ടു
https://www.facebook.com/Malayalivartha