മാലാ പാര്‍വതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി

നടി വിന്‍സി അലോഷ്യസിന്റെ പരാതിയുമായി ബന്ധപ്പെട്ട് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ മാലാ പാര്‍വതിയുടെ പരാമര്‍ശം വിവാദമായിരുന്നു. നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു. താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നതെന്നും ഇക്കാര്യത്തില്‍ വളരെ ദുഃഖിതയാണെന്നും രഞ്ജിനി കുറിച്ചു. ഫെസ്ബുക്ക് പോസ്റ്റിലാണ് രഞ്ജിനി വിമര്‍ശനവുമായി രംഗത്തെത്തിയത്.
സിനിമ സെറ്റില്‍ താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് വിന്‍സി അലോഷ്യസ് തുറന്നുപറഞ്ഞത്. ഷൂട്ടിംഗിനിടെ വസ്ത്രം ശരിയാക്കാന്‍ പോയപ്പോള്‍ സിനിമയിലെ പ്രധാന നടന്‍ ഞാന്‍ കൂടി വരാം, വസ്ത്രം ശരിയാക്കി തരാം എന്ന് പറഞ്ഞു എന്നായിരുന്നു വിന്‍സി ആരോപിച്ചത്, ഇതിനെ മുന്‍നിറുത്തിയുള്ള ചോദ്യത്തിനായിരുന്നു മാലാ പാര്‍വതിയുടെ വിവാദ പരാമര്‍ശം.
' സിനിമയില്‍ നോക്കിയേ, ഒരു കളി തമാശ പോലും മനസിലാകാത്തവരാണ് . ഇന്നാളാരോ പറയുന്നത് കേട്ടു. ബ്ലൗസ് ഒന്നു ശരിയാക്കാന്‍ പോകുമ്പോള്‍ ഞാന്‍ കൂടി വരട്ടെയെന്ന് ചോദിച്ചാല്‍ ഭയങ്കര സ്ട്രസായി, എല്ലാം അങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ പോടാ എന്നു പറഞ്ഞാപോരേ... ഇതൊക്കെ വലിയ വിഷമമായി മനസില്‍ കൊണ്ടു നടക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു മാലാ പാര്‍വതി പറഞ്ഞത്. ഷൈന്‍ ടോം ചാക്കോയെ വെള്ളപൂശുകയും വിന്‍സിയെ തള്ളിപറയുകയും ചെയ്‌തെന്നായിരുന്നു മാലാ പാര്‍വതിക്കെതിരെയുള്ള വിമര്‍ശനം.
എന്നാല്‍ ഷൈനിനെ താന്‍ വെള്ളപൂശിയിട്ടില്ലെന്നും ഷൈനിന്റെ സിനിമാ സെറ്റിലെ പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മാലാ പാര്‍വതിയുടെ വിശദീകരണം. പക്ഷേ വിന്‍സിയുടെ പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് തിരിച്ചറിയുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഒരു വിഷയം അറിയുന്ന ഉടനെ ടെലിയില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോള്‍ എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ അത് കാണണമെന്നും അവര്‍ വിശദീകരിച്ചു. വിന്‍സി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്റെ പേരില്‍ അവര്‍ ഒറ്റപ്പെടില്ലെന്നും മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha