സ്വകാര്യ ആശുപത്രി പി ആര്‍ ഒ സുജിത് പീഡിപ്പിച്ച് ജീവിതം തകര്‍ത്ത വൈരാഗ്യത്തില്‍ താനനുഭവിച്ച മാനസിക വേദന തിരിച്ചറിയിക്കാന്‍ പള്‍മനോളജിസ്റ്റ് ഡോക്ടര്‍ ദീപ്തി മോള്‍ ജോസ് പിആര്‍ഒയുടെ ഭാര്യ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ചെത്തി എയര്‍ പിസ്റ്റള്‍ കൊണ്ട് ക്ലോസ് റെയ്ഞ്ചില്‍ വെടി വെച്ച് കൊല്ലാന്‍ ശ്രമിച്ച കേസ് വിചാരണയിലേക്ക്

നാടിനെ നടുക്കിയതലസ്ഥാന നഗരത്തിലെ വഞ്ചിയൂര്‍ വെടിവയ്പ്പ് കേസ് വിചാരണയിലേക്ക്. കൊല്ലം സ്വകാര്യ ആശുപത്രി പി ആര്‍ ഒ സുജിത് പീഡിപ്പിച്ച് ജീവിതം തകര്‍ത്ത വൈരാഗ്യത്തില്‍ താനനുഭവിച്ച മാനസിക വേദന തിരിച്ചറിയിക്കാന്‍ പള്‍മനോളജിസ്റ്റ് ഡോക്ടര്‍ ദീപ്തി മോള്‍ ജോസ് പിആര്‍ഒയുടെ ഭാര്യ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ചെത്തി എയര്‍ പിസ്റ്റള്‍ കൊണ്ട് ക്ലോസ് റെയ്ഞ്ചില്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് വിചാരണ ആരംഭിക്കുന്നത്.
തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി.രാജേഷ് ആണ് പ്രതിയെ വിചാരണ ചെയ്യുന്നത്. കൃത്യത്തിനുപയോഗിച്ച എയര്‍ പിസ്റ്റള്‍ അടക്കമുള്ളതൊണ്ടിമുതലുകളും തൊണ്ടിലിസ്റ്റും രേഖകളും ഉള്‍പ്പെടുന്ന കേസ് റെക്കോര്‍ഡുകള്‍ സൂക്ഷ്മ പരിശോധന നടത്താന്‍ ഉത്തരവിട്ട കോടതി പ്രതി 25 ന് ഹാജരാകാനും ഉത്തരവിട്ടു. 2024 ജൂലൈ 30 മുതല്‍ കാരാഗൃഹത്തില്‍ പാര്‍പ്പിച്ച് മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയച്ച കേസിലെ ഏക പ്രതി കൊല്ലം സ്വകാര്യ ആശുപത്രി പള്‍മനോളജിസ്റ്റ് ഡോ. ദീപ്തി മോള്‍ ജോസാണ് വിചാരണ നേരിടേണ്ടത്.
പ്രതിയുടെ ജാമ്യ ഹര്‍ജികള്‍ 2024 ല്‍ തള്ളിയിരുന്നു. പ്രതികൃത്യത്തിനുപയോഗിച്ചതായി ആരോപിക്കുന്ന തൊണ്ടി പിസ്റ്റള്‍ ആയ എയര്‍ഗണ്‍ വീണ്ടെടുക്കുകയും അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയായതിനാലും തുടര്‍ ജയില്‍ വാസം യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്നും സ്ത്രീയായ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിയുടെ ജാമ്യ ഹര്‍ജിയാണ് ജില്ലാ കോടതി തള്ളിയത്.
ആരോപണം ഗുരുതരവും ഗൗരവമേറിയതെന്നും ഇത്തരം കേസുകളില്‍ സ്ത്രീയെന്ന പരിഗണന നല്‍കി ജാമ്യം നല്‍കി സ്വതന്ത്രയാക്കിയാല്‍ സമൂഹത്തിനത് തെറ്റായ സന്ദേശം നല്‍കുമെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ ജഡ്ജി ജി. രാജേഷ് ചൂണ്ടിക്കാട്ടി. 2024 ജൂലൈ 1ന് ശേഷം നടന്ന സംഭവമായതിനാല്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ( ബി എന്‍ എസ് എസ് ) യിലെ വകുപ്പ് 483 പ്രകാരമുള്ള റഗുലര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്.
ജൂലൈ 28 നാണ് തലസ്ഥാന ജില്ലയടക്കം നടുങ്ങിയ സംഭവം നടന്നത്.കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ചെത്തി വഞ്ചിയൂരിലെ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ച് പരുക്കേല്‍പിച്ച കേസിലെ പ്രതി ഡോ.ദീപ്തി മോള്‍ ജോസ് (37) 2024 ജൂലൈ 30 നാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തിയെ ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. ഇവരുടെ ഭര്‍ത്താവും ഡോക്ടറാണ്.
ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട വ്യാജനമ്പര്‍ പ്ലേറ്റ് പതിച്ച കാറും ആയൂര്‍ വെള്ളച്ചാല്‍ ഭാഗത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സ്വകാര്യ ആശുപത്രി പി ആര്‍ ഒ ആയിരുന്ന സുജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തിടെ ദീപ്തിയും സുജിത്തും തമ്മില്‍ അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിന് ഷിനി തടസമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് ദീപ്തി ചോദ്യം ചെയ്യലില്‍ നടത്തിയ കുറ്റ സമ്മത മൊഴിയായി പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
വിഡിയോകളും സിനിമകളും കണ്ടാണ് ദീപ്തി ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. ഓണ്‍ലൈന്‍ വില്‍പന സൈറ്റില്‍ കണ്ട കാറിന്റെ നമ്പരില്‍ വ്യാജ നമ്പര്‍ തരപ്പെടുത്തി. ഓണ്‍ലൈന്‍ വഴി എയര്‍ പിസ്റ്റള്‍ വാങ്ങി. യുട്യൂബ് നോക്കി പിസ്റ്റള്‍ ഉപയോഗിക്കാന്‍ പരിശീലിച്ചു. തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ത്താല്‍ കൊലപ്പെടുത്താമെന്ന ധാരണയിലാണ് കൊറിയര്‍ നല്‍കാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിലെത്തിയത്. സുജിത്തിന്റെ വീട് ദീപ്തിക്ക് നേരത്തേ അറിയാമായിരുന്നു.
2024 ജൂലൈ 28 ഞായറാഴ്ച രാവിലെ ഒറ്റയ്ക്ക് കാര്‍ ഓടിച്ച് ചാക്ക, പാല്‍ക്കുളങ്ങര റൂട്ട് വഴി ചെമ്പകശേരി ലെയ്‌നില്‍ എത്തി കൃത്യം നിര്‍വഹിച്ച് അതേ കാറില്‍ ചാക്ക ബൈപാസ് വഴി കടന്നുകളയുകയായിരുന്നു. സംഭവത്തിനുശേഷം, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി വരുത്തിത്തീര്‍ക്കാന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് നേരെ പോയത്.
പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കിയ ദീപ്തി പിടിയിലാകില്ലെന്ന് കരുതി വീട്ടിലേക്ക് പോയി. പിന്നീട് കാറിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാര്‍ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
പള്‍മനോളജിയില്‍ എം ഡി എടുത്ത ശേഷം ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യാല്‍റ്റിയില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്. സംഭവത്തിന് അഞ്ചു മാസങ്ങള്‍ക്കു മുന്‍പാണ് ആശുപത്രിയില്‍ ചേര്‍ന്നതെന്നും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ നല്‍കിയതായ മൊഴി പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അതേ സമയം 2021 ആഗസ്റ്റില്‍ സുജിത് തന്നെ ബലാല്‍സംഗം ചെയ്‌തെന്ന പ്രതിയുടെ പരാതിയില്‍ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ ആഗസ്റ്റ് 1 ന് വഞ്ചിയൂര്‍ പോലീസ് പീഡനകേസെടുത്തു. ശാരീരിക ബന്ധത്തിന് താല്‍പര്യമില്ലാത്ത ആളെലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എഫ് ഐ ആര്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നിലവില്‍ പീഢനക്കേസ് കൊല്ലം സിറ്റി പോലീസിന്റെ അന്വേഷണത്തിലാണ്.
"
https://www.facebook.com/Malayalivartha