Widgets Magazine
24
Apr / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്...

21 APRIL 2025 08:40 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. അതേസമയം പകല്‍ചൂട് വര്‍ദ്ധിക്കുന്നത് തുടരുന്നു. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാനായി ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.എം. വിനുകുമാര്‍ അന്തരിച്ചു  (3 minutes ago)

വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു...  (14 minutes ago)

പോയന്റ് പട്ടികയില്‍ കുതിച്ച് മുംബൈ ഇന്ത്യന്‍സ്.  (36 minutes ago)

പോലീസ് വീഴ്ച ചൂണ്ടിക്കാട്ടി പ്രതിക്ക് ജാമ്യം  (57 minutes ago)

വിവിധ മേഖലകളില്‍ വന്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ടുകള്‍..  (1 hour ago)

പ്രധാന ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്  (1 hour ago)

പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നു ദിവസം മഴ തുടരും....ശക്തമായ ഇടിമിന്നലിനും സാധ്യത  (1 hour ago)

സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടയ്ക്കുകയും  (2 hours ago)

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വംപൂനയിൽ  (9 hours ago)

അംഗനവാടിയില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം  (11 hours ago)

2.60 കോടിയുടെ ഫെരാരി വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ കത്തിനശിച്ചു  (11 hours ago)

വന്ദേഭാരതിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് സേഫ്റ്റി കമ്മീഷണര്‍  (11 hours ago)

ബ്രോമാന്‍സ് ഉടന്‍ ഒടിടിയില്‍ എത്തും  (11 hours ago)

എ.കെ.ജി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു  (11 hours ago)

Malayali Vartha Recommends