അമ്പലമുക്ക് വിനീത കൊലക്കേസ് .. ശിക്ഷയെ കുറിച്ചുള്ള വാദം പൂര്‍ത്തിയായി, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ശിക്ഷാവിധി 24 ന്

പേരൂര്‍ക്കട അമ്പലമുക്ക് അലങ്കാര ചെടി വില്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് വീട്ടില്‍ രാഗിണി മകള്‍ (38) കേസിലെ പ്രതി കുറ്റകാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ ഡാനിയല്‍ മകന്‍ രാജേന്ദ്രന്‍ (40) ആണ് കേസിലെ പ്രതി. കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവര്‍ച്ച (397) തെളിവ് നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങള്‍ക്കാണ് തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പ്രസൂണ്‍ മോഹന്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണന്നുള്ള പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് പ്രതിയെ കുറിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രതിക്ക് എതിര്
ജില്ലാ കളക്ടറുടെ അടക്കമുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി പുറത്തിറങ്ങിയാല്‍ സമാന കുറ്റകൃത്യം ചെയ്‌തേക്കാമെന്ന് റിപ്പോര്‍ട്ട്.പ്രതിക്ക് മാനസാന്തര സാധ്യത ഇല്ല എന്നും റിപ്പോര്‍ട്ടുകള്‍. കൊടും കുറ്റവാളി മാനസിക പരിവര്‍ത്തന സാധ്യത ഇല്ല എന്ന് പോലീസും റിപ്പോര്‍ട്ട് നല്‍കി. 70വയസ്സുള്ള അമ്മയെ നോക്കണം എന്ന് പ്രതി രാജേന്ദ്രന്‍.പശ്ചാത്താപം ഉണ്ടോ എന്ന് രാജേന്ദ്രനോട് കോടതി. ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലന്ന് പ്രതി.
പ്രതി കൊടും കുറ്റവാളിയാണന്നും കവര്‍ച്ചക്കായി തമിഴ്‌നാട്ടിലും കേരളത്തിലും പ്രതി നടത്തിയ നാലു കൊലപാതകങ്ങളില്‍ മൂന്നു പേരും സ്തീകളായിരുന്നുവെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ പറഞ്ഞു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്.
ജീവപര്യന്തം ശിക്ഷയാണ് വിധിക്കുന്നതെങ്കില്‍ ശിക്ഷാ ഇളവിന് പ്രതി അര്‍ഹനാണന്നും ഭാവിയില്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് ഉറപ്പ് വരുത്താനാവില്ലന്നും പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചു. ഒരു പരമ്പര കൊലയാളി എന്ന നിലയില്‍ പ്രതി സമൂഹത്തിന് ഭീഷണിയാണ്. നിരപരാധികളുടെ ദാരുണമായ അന്ത്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള ഏക മാര്‍ഗം വധശിക്ഷയാണന്ന് പ്രോസിക്യൂഷന്‍ ശക്തമായ നിലപാടെടുത്തു.പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനും പറഞ്ഞു. ശിക്ഷ 24 ന് പറയും.
https://www.facebook.com/Malayalivartha