അമിത് കൃത്യം ആസൂത്രണം ചെയ്തത് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പിനൊടുവിൽ; ഇരുവരെയും വിവസ്ത്രരാക്കിയത് ആ ലക്ഷ്യത്തോടെ...

തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്ന് പോലീസ് ഉറപ്പിച്ച അസം സ്വദേശി അമിത് ശ്രീവൽസം വീട്ടിൽ നിന്ന് നിന്നും സെപ്റ്റംബറില്‍ മോഷ്ടിച്ചത് ഐഫോൺ ആയിരുന്നു. പിന്നാലെ ഇയാൾ വൻ തുകയാണ് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്. ഇത് സംബന്ധിച്ച് വിജയകുമാറും ഭാര്യയും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിനു പിന്നാലെയാണ് വിജയകുമാറും ഭാര്യയും ദാരുണമായി കൊല്ലപ്പെട്ടത്.
ഒളിവിൽ പോയ ഇയാൾ തൃശൂര്‍ മാളയിൽ നിന്ന് പിടിയിലായിട്ടുണ്ട്. അസമില്‍നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് അമിതിനെ കസ്റ്റഡിയിലെടുത്തത്. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. ഓഡിറ്റോറിയത്തിലെ ജോലിക്കൊപ്പം തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലും ചെറിയ ജോലികൾ ചെയ്തിരുന്നു.
ഓൺലൈൻ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തിൽ ശിക്ഷിക്കപ്പെട്ട അമിത്തിനെ കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റി. ഈ മാസമാണ് അമിത് ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്നു പുറത്തിറങ്ങിയത്. തുടർന്ന് തിരുവാതുക്കലിലെ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ദമ്പതികൾക്കു നേരെ അമിത് വധഭീഷണി മുഴക്കുന്നതിന് അടുത്തുള്ള വീട്ടുകാർ ദൃക്സാക്ഷികളാണ്. വീടിനു സമീപത്ത് നിന്ന് ഇയാളുടെ പേരിൽ പ്ലാറ്റഫോം ടിക്കറ്റ് കിട്ടിയിട്ടുണ്ട്.
വിജയകുമാറിന്റെ മകന്‍ ഏഴു കൊല്ലം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മകന്‍ വിദേശത്താണ്. ആറുമാസം മുമ്പായിരുന്നു വിദേശിയുമായുള്ള മകളുടെ വിവാഹം. മകള്‍ ഡോക്ടറാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിലായിരുന്നു മകളുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്ത് പോയ മകള്‍ നാട്ടിലേക്ക് ഉടന്‍ തിരികെ വരാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് അച്ഛനും അമ്മയും കൊല്ലപ്പെടുന്നത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നെന്നാണ് ഇരുവരെയും അതിരൂരമായി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. രണ്ടുപേരുടെയും മുഖത്താണ് മാരകമായി പരിക്കേറ്റിരിക്കുന്നത്. കോടാലി ഉപയോഗിച്ചാണ് രണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടു മുറികളിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. തലയിലേറ്റ ക്ഷതം കാരണം രക്തസ്രാവം ഉണ്ടായി. പരിക്കേൽപ്പിച്ചത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. വിജയകുമാറിൻ്റെ നെഞ്ചിലും ക്ഷതമേറ്റിട്ടുണ്ട്. അതേ സമയം വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രതി മനപൂർവ്വം വിജയകുമാറിനെയും മീരയെയും വിവസ്ത്രരാക്കി എന്നാണ് സംശയം. ഇരുവരുടെയും മുഖം വികൃതമാക്കിയ നിലയിലാണ്. അമ്മിക്കല്ലും കോടാലിയും ഉപയോഗിച്ചാണ് കൊലപാതകി മരിച്ചവരുടെ മുഖം വികൃതമാക്കിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ വീട്ടിൽ നിന്നും മോഷണം പോയ നിലയിലാണ്. ഈ മൊബൈൽ ഫോണുകളിൽ സിസിടിവി കണക്ടിവിറ്റി ഉണ്ടായിരുന്നു. സിസിടിവി ഹാർഡ് ഡിസ്‌കുകളും കാണ്മാനില്ല.
പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പൊലീസ്. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തി.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.
https://www.facebook.com/Malayalivartha