തിരുവനന്തപുരത്ത് കാറില്‍ കടത്തിക്കൊണ്ട് വന്ന 700 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് എക്‌സൈസ്

നെയ്യാറ്റിന്‍കരയില്‍ ഇന്നോവ കാറില്‍ കടത്തിക്കൊണ്ട് വന്ന എക്‌സൈസ് പിടിച്ചെടുത്തു.
കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) എന്നയാളാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ട് വന്നത്. ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഐബി ടീമിന്റെയും കെഇഎംയു ടീമിന്റെയും സഹായത്തോടെയാണ് എക്‌സൈസ് സംഘം റഫീഖിനെ പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനക്കിടെ എത്തിയ ഇന്നോവ കാറിന് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചു. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് ഓടി പോകാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിയെ സാഹസികമായാണ് എക്‌സൈസ് സംഘം കീഴ്പ്പെടുത്തിയത്.
https://www.facebook.com/Malayalivartha