വിജയകുമാറിൻ്റെ ഫോണിലെ നമ്പറുകൾ ഗൂഗിൾ അക്കൗണ്ടിൽ നിന്നും മാറ്റാൻ ശ്രമിച്ചത് കുരുക്കായി; അമിതിനെ പൂട്ടിയത് ഇങ്ങനെ...

തൃശൂർ മാളയിൽ നിന്ന് കോട്ടയം തിരുവാതുക്കലിലെ ഇരട്ട കൊലപാതകം നടത്തിയ പ്രതി പിടിയിലായതിനു പിന്നാലെ, കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ എടുത്ത് ആസൂത്രണം നടത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്‍റെ വീടിന്‍റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു.
വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് അണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയിൽ വെ സ്റ്റേഷനിൽ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഫിംഗർ പ്രിന്റും മാച്ച് ചെയ്തതോടെയാണ് ഇയാൾ ആണ് കൃത്യം നടത്തിയതെന്ന് പോലീസ് ഉറപ്പിച്ചത്.
ഇയാളുടെ ഫോൺ ഉപയോഗം തന്നെയാണ് കുടുങ്ങാൻ കാരണമായതും. വിജയകുമാറിൻ്റെ ഫോണിലെ നമ്പറുകൾ ഗൂഗിൾ അക്കൗണ്ടിൽ നിന്നും മാറ്റാൻ ശ്രമിച്ചത് കുരുക്കായി. സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാൻ സഹായകരമായി. 11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്. വിജയകുമാറിനെയും ഭാര്യയേയും കൊല ചെയ്യാൻ കാരണം വൈരാഗ്യമാണെന്നാണ് പ്രതിയുടെ മൊഴി. മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായി. ജയിലിലായതിന് ശേഷം പെൺ സുഹൃത്ത് പിണങ്ങിപ്പോയതും പക കൂട്ടി. ഇതോടെയാണ് ദമ്പതികളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha