Widgets Magazine
29
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിത് തോട്ടിലെറിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് മുങ്ങിയെടുത്ത് പോലീസ്;കോട്ടയം ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്

23 APRIL 2025 08:07 PM IST
മലയാളി വാര്‍ത്ത

കോട്ടം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് തൊട്ടടുത്തെ തോട്ടില്‍ നിന്നും കണ്ടെത്തി. കൊല നടത്താന്‍ പ്രതി അമിത്തിന് ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നോ വീട്ടിലേക്ക് മറ്റാരെങ്കിലും എത്തിയിരുന്നോ തുടങ്ങി എല്ലാ വിവരങ്ങളും കണ്ടെത്താനുള്ള വഴിയാണ് ഹാര്‍ഡ് ഡിസ്‌ക്. ഹാര്‍ഡ് ഡിസ്‌ക് തൊട്ടടുത്തെ തോട്ടിലെറിഞ്ഞ് കളഞ്ഞെന്ന് പ്രതി അമിത് മൊഴി നല്‍കിയിരുന്നു. അമിതിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വിജയകുമാറിന്റെ വീടിന് പിന്‍വശത്ത് 200 മീറ്റര്‍ ദൂരെ മാറിയാണ് തോടുള്ളത്. പൊലീസിന്റെ നിര്‍ദേശ പ്രകാരം സമീപവാസികളായ രണ്ട് പേരാണ് തോട്ടിലിറങ്ങി തെരച്ചില്‍ നടത്തിയത്. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഹാര്‍ഡ് ഡിസ്‌ക്. 

തൃശ്ശൂര്‍ മാളക്കടുത്ത് ആലത്തൂരില്‍ നിന്നാണ് പ്രതി അമിത് ഇന്ന് രാവിലെ പിടിയിലാകുന്നത്. ഒളിവില്‍ കഴിയുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തതാണ് പ്രതിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത്. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമില്‍ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാന്‍ ഉപയോഗിച്ച കോടാലിയിലെ ഫിംഗര്‍ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. അമിത് മോഷണ കേസില്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച ഫിംഗര്‍ പ്രിന്റ്‌റും കോടലിയിലെ ഫിംഗര്‍ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഫിംഗര്‍ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താന്‍ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതിക്രൂരമാണ് രീതിയിലായിരുന്നു കൊലപാതകം.

ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

ഇരട്ടക്കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യം തന്നെയെന്നും പൊലീസ് വ്യക്തമാക്കി. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ഒളിവിലുള്ള പ്രതിയിലേക്ക് പോലീസ് എത്തുകയായിരുന്നു. വിജയകുമാറിന്റെ ഓഡിറ്റോറിയത്തില്‍ അമിത് ഒറാങ് മൂന്ന് വര്‍ഷത്തോളം സെക്യൂരിറ്റി ആയി ജോലിചെയ്തിരുന്നു. ഇതേസമയത്ത് അന്യസംസ്ഥാനത്തൊഴിലാളിയായ യുവതി വിജയകുമാറിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. അമിതും യുവതിയും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. നിയമപരമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും യുവതി തന്റെ ഭാര്യ ആയിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിനിടെയാണ് വിജയകുമാറിന്റെ പരാതിയെ തുടര്‍ന്ന് മോഷണക്കേസില്‍ അമിത് അറസ്റ്റിലാകുന്നത്. അഞ്ച് മാസത്തോളം ജയില്‍ കഴിഞ്ഞു. ഈ സമയത്ത് അമിത്തിനെ ഉപേക്ഷിച്ച് യുവതി തിരികെ പോയി. തന്റെ കുടുംബം നശിപ്പിച്ചതിനു പിന്നില്‍ വിജയകുമാറും ഭാര്യയും ആണെന്ന് കരുതിയാകാം ക്രൂരകൊലയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

വളരെ സൂത്രശാലിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു. പത്തിലധികം മൊബൈല്‍ ഫോണുകളും സിമ്മുകളും പ്രതിയുടെ പക്കലുണ്ടായിരുന്നു. പലപ്പോഴും മൊബൈല്‍ ഫോണുകള്‍ മാറിമാറിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തില്‍ പോലീസിനെ കുഴപ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണുകള്‍ പ്രതി എടുത്തിരുന്നു. ഇതില്‍ ഒരു മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഫോണില്‍നിന്ന് ഗുഗിള്‍ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു എന്നാല്‍, ഇത് പോലീസിന് പിടിവള്ളിയായി.

വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാന്‍ ഉപയോഗിച്ച കോടാലിയിലെ ഫിംഗര്‍ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. അമിത് മോഷണ കേസില്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച ഫിംഗര്‍ പ്രിന്റ്‌റും കോടലിയിലെ ഫിംഗര്‍ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഫിംഗര്‍ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താന്‍ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് മുറി ഒഴിഞ്ഞു. വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ മഹാദേവ്; ഭീകരരുടെ തിരിച്ചറിയല്‍ പൂര്‍ത്തിയായി  (4 hours ago)

നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു  (4 hours ago)

എഡിജിപി എംആര്‍ അജിത് കുമാര്‍ ഇനി എക്‌സൈസ് കമ്മീഷണര്‍  (5 hours ago)

ചേര്‍ത്തലയില്‍ ആള്‍ താമസമില്ലാത്ത വീടിനു സമീപം ശരീര അവശിഷ്ടങ്ങള്‍  (5 hours ago)

ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി  (5 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് കാന്തപുരത്തിന്റെ ഓഫീസ്  (5 hours ago)

കൂടത്തായി കൊലപാതക പരമ്പര : റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന് മൊഴി നല്‍കി ഫോറന്‍സിക് സര്‍ജന്‍  (6 hours ago)

വടക്കഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍  (6 hours ago)

ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് തലാലിന്റെ സഹോദരന്‍  (6 hours ago)

ഭര്‍ത്താവിനെ കബളിപ്പിച്ച് വധു സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങി  (6 hours ago)

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഫോറെന്‍സിക് ഫലം പുറത്ത്  (7 hours ago)

കന്യാസ്ത്രീകളെ അപമാനിച്ച പ്രവൃത്തി രാജ്യത്തിന് കളങ്കമാണെന്ന് ക്ലീമിസ് കാതോലിക്ക ബാവ  (7 hours ago)

ഡിഗ്രി പാസ്സായോ ? കൊച്ചിന്‍ പോര്‍ട്ടില്‍ ജോലി നേടാം  (9 hours ago)

പട്ടികവര്‍ഗ വികസന വകുപ്പില്‍ നിരവധി ഒഴിവുകള്‍  (9 hours ago)

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾ‍പ്പെടെ 1,500 അവസരം.  (9 hours ago)

Malayali Vartha Recommends