ആറാം ക്ലാസ്സുകാരനെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ മേട്രന് 18 വര്‍ഷം കഠിന തടവും പിഴയും

ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ മേട്രനായ ജീന്‍ ജാക്‌സന് 18 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്‌പെഷ്ല്‍ കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
2019 സെപ്റ്റംബര്‍ 5നാണ് സംഭവം. പ്രതി ഹോസ്റ്റലില്‍ താമസിച്ചിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികചൂഷണത്തിന് ഇരയാക്കി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. മറ്റൊരു കുട്ടി ഇതു കണ്ടിരുന്നു. രണ്ടു കുട്ടികളെയും പ്രതി ഭീഷണിപ്പെടുത്തി. എന്നാല്‍ പിന്നീട് വിവരമറിഞ്ഞ മറ്റു കുട്ടികള്‍ അധ്യാപകരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഇരു കുട്ടികളെയും ആംഗ്യഭാഷാ പരിഭാഷകന്റെ സഹായത്തോടെയാണ് കോടതിയില്‍ വിസ്തരിച്ചത്. ഇരു കുട്ടികളും പീഡനം നടന്നതായി കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി. മ്യൂസിയം എസ്‌ഐമാരായിരുന്ന പി.ഹരിലാല്‍, ശ്യാംലാല്‍.ജെ.നായര്‍, ജിജുകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha