പഞ്ചാംഗം നോക്കിയാണ് തീയതി നിശ്ചയിച്ചതെന്ന് പറയുന്നവര്‍ക്ക് നീണ്ട നമനസ്‌കാരം; പിണറായി പൊട്ടിത്തെറിക്കുന്നു

പത്താമുദയത്തിന് പാലുകാച്ചി എകെജി സെന്റര്‍ ഉദ്ഘാടനം നടത്തിയെന്ന് സിപിഎമ്മിന് നേരെ കട്ടപ്പരിഹാസം ഉയരുന്നു. രാജ്യം പഹല്‍ഗാം ആക്രമണത്തില്‍ വിറച്ച് നില്‍ക്കുമ്പോള്‍ പാര്‍ട്ടി ആസ്ഥാന മന്ദിരം ഉദ്ഘാടനം നിര്‍വഹിച്ച സിപിഎം നിലപാട് തെറ്റായിപ്പോയെന്ന് വിമര്‍ശനവും. എന്നാല്‍ അതൊന്നും കണ്ടില്ലെന്ന മട്ടില്‍ നേതാക്കള്‍ കൂസലില്ലാതെ നടക്കുന്നു. വിശ്വസമില്ല ദൈവങ്ങള്‍ എല്ലാം മിത്ത് വായിട്ടലക്കുന്ന സിപിഎമ്മിന്റെ തനിക്കൊണം പുറത്തായെന്ന് ട്രോളോട് ട്രോള്‍ പരക്കുമ്പോള്‍ പ്രതികരിച്ച് പിണറായി. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴായിരുന്നു വിവാദത്തിനെതിരെയും പിണറായി പ്രതികരിച്ചത്.
എ.കെ.ജി. സെന്റര്‍ എന്നു തന്നെയാണ് പുതിയ കെട്ടിടത്തിന്റെയും പേര്. പുതിയ ഓഫീസിന്റെ ഉദ്ഘാടന തീയതിയുമായി ബന്ധപ്പെട്ട ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഒഴിവുള്ള ദിവസം നോക്കിയാണ് ഏപ്രില്‍ 23ന് ഉദ്ഘാടനം നിശ്ചയിച്ചത്. പഞ്ചാംഗം നോക്കിയാണ് തീയതി നിശ്ചയിച്ചതെന്ന് പറയുന്നവര്‍ക്ക് നീണ്ട നമനസ്‌കാരം പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും പരിപാടികളാണ്. ഇന്നലെ വയനാട് ഉണ്ടായിരുന്നു, നാളെ പത്തനംതിട്ടയില്‍ പരിപാടിയുണ്ട്. എല്ലാവരുടെയും സൗകര്യം നോക്കിയാണ് ഇന്നത്തെ ദിവസം ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്. പഞ്ചാംഗം നോക്കിയാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് ചിലര്‍ പറഞ്ഞുണ്ടാക്കി. അത്തരത്തിലുള്ളവരുടെ ഗവേഷണ ബുദ്ധിക്ക് മുന്നില്‍ നീണ്ട ഒരു നമസ്‌കാരം നമുക്ക് കൊടുക്കാം' മുഖ്യമന്ത്രി പറഞ്ഞു.
അത്തരം കാര്യങ്ങള്‍ ഒന്നും ഏശുന്ന പാര്‍ട്ടിയല്ല ഇത്. അതെങ്കിലും അവര്‍ മനസ്സിലാക്കണമായിരുന്നു. സിപിഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇത് പുതുമയുള്ള കാര്യമല്ല. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആക്രമണം നേരിടുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കിയെന്നും പിണറായി വിജയന്‍ പറഞ്ഞു. നടക്കില്ല എന്ന് ജനങ്ങള്‍ കരുതിയിരുന്ന പല പദ്ധതികളും കേരളത്തില്‍ നടപ്പിലായി. നമ്മുടെ നാട്ടിലെ പ്രധാന റോഡുകളെല്ലാം അതിമനോഹരമായി. യാത്ര സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. തകര്‍ന്നിരുന്ന വിദ്യാഭ്യാസ രംഗം നല്ല രീതിയില്‍ മാറി. ക്ലാസ് മുറികള്‍ ഹൈടെക് ആയി. വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടെക് ആയി.
2016 ല്‍ ആരോഗ്യരംഗം ഒന്നും ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. അന്ന് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ദേശീയഅന്താരാഷ്ട്ര തലത്തില്‍ കേരളത്തെ ആശ്ചര്യത്തോടെ നോക്കികാണുന്ന നിലയില്‍ എത്തിച്ചു. കോവിഡ് മൂര്‍ധന്യത്തില്‍ നിന്നപ്പോള്‍ മികച്ച പ്രവര്‍ത്തനം നടത്തി. പ്രളയവും നിപ്പയും കോവിഡും എല്ലാം നമ്മള്‍ നേരിട്ടു. ആ അതിജീവനം രാജ്യത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് നമ്മള്‍ നടത്തി. നമുക്ക് മാത്രം സഹായം കിട്ടിയില്ല. പക്ഷെ നമ്മുടെ നാടിന്റെ ഒരുമയും ഐക്യവും കൊണ്ട് നമ്മള്‍ അതിജീവിച്ചു. എകെജി സെന്ററിന് നേരെ ആക്രമണം നടന്നപ്പോള്‍ അത് സിപിഎമ്മുകാര്‍ ചെയ്തതാണെന്നാണ് ചിലര്‍ പറഞ്ഞു പരത്തിയത്. ഒടുവില്‍ കൈയോടെ പിടികൂടിയപ്പോള്‍ എന്തായെന്നും മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെ ക്യാപ്‌സൂള്‍ വാരി വിതറി ട്രോളന്മാരെ നേരിടാന്‍ മുഖ്യന്‍ തന്നെ കളത്തില്‍ ഇറങ്ങി. എന്നാല്‍ ച്രോളന്മാര്‍ വിടുമോ മുഖ്യന്റെ പ്രതികരണങ്ങളും അവര്‍ എടുത്തിട്ട് അലക്കുന്നു.
https://www.facebook.com/Malayalivartha