വയനാട് ചുരത്തില്‍ നിന്ന് കാല്‍ തെന്നി കൊക്കയിലേക്കു വീണ യുവാവിന് ഗുരുതര പരിക്ക്

വയനാട് ചുരത്തില്‍ നിന്ന് കാല്‍ തെന്നി കൊക്കയിലേക്കു വീണ യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസിനാണ് (32) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആറിനാണ് ഒമ്പതാം വളവിന് താഴെ ടവറിനടുത്തുള്ള കൊക്കയിലേക്ക് വീണത്. അഞ്ചംഗ സംഘം കാറില്‍ വയനാട് കാക്കവയലിലേക്കു പോകുകയായിരുന്നു.
കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഫായിസ് കല്ലില്‍ ചവിട്ടി വീഴുകയായിരുന്നു. അടിവാരം പൊലീസും മുക്കം അഗ്‌നിരക്ഷാ സേനാംഗങ്ങളും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് യുവാവിനെ മുകളിലെത്തിച്ചത്.
"
https://www.facebook.com/Malayalivartha