ഉറങ്ങിക്കിടന്ന വിജയകുമാറിന്റെ നെഞ്ചിൽ കയറിയിരുന്ന് മുഖത്ത് കോടാലി കൊണ്ട് തുരുതുരെ വെട്ടി; ഗർഭിണിയായിരുന്ന ഭാര്യ അകന്നു: പ്രസവത്തിൽ കുഞ്ഞ് നഷ്ടമായി... അമിത്തിന്റെ പകയ്ക്ക് പിന്നിൽ

നാടിനെ നടുക്കിയ തിരുവാതുക്കലിലെ ഇരട്ട കൊലപാതകത്തിലെ നിർണായക വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണസംഘം. തൃശൂർ മാളയിൽ നിന്ന് പിടിയിലായ പ്രതി അമിത് ഒറാങ് ഒന്നര മണിക്കൂറിനുള്ളിൽ കുറ്റം സമ്മതിക്കുകയായിരുന്നു. തിങ്കളാഴ്ച അർധരാത്രി ഓട്ടോറിക്ഷയിൽ തിരുവാതുക്കൽ ജംക്‌ഷനിൽ ഇറങ്ങി. ഇവിടെനിന്നു നടന്നാണ് ശ്രീവത്സം വീട്ടിൽ എത്തിയത്. വീടിനു മുന്നിലെ ചെറിയ ഗേറ്റ് ചാടിക്കടന്ന് മതിൽക്കെട്ടിനുള്ളിലെത്തി. രണ്ടു ജനലുകളും നടുക്ക് പ്രധാന വാതിലുമുള്ള യൂണിറ്റാണ് ശ്രീവത്സം വീട്ടിലേത്. ഇതിൽ ഒരു ജനാലയുടെ കൊളുത്തിന്റെ ഭാഗത്ത് തടിയിൽ ഹാൻഡ് ഡ്രിൽ ഉപയോഗിച്ച് ചെറു ദ്വാരമുണ്ടാക്കി. ദ്വാരത്തിലൂടെ ഏതോ ഉപകരണം കടത്തി ജനലിന്റെ കുറ്റിയെടുത്ത് ജനൽ തുറന്നു.
ജനലിൽക്കയറി നിന്ന് ഉള്ളിലേക്ക് കൈയിട്ട് മുൻവാതിലിന്റെ മുകൾവശത്തെ കുറ്റിയും എടുത്തു. പ്രധാന വാതിലിന് സാധാരണ ഒരു കുറ്റി മാത്രമേ ഇടാറുള്ളൂവെന്ന് പ്രതിക്ക് അറിയാമായിരുന്നു.ഇതോടെ വാതിൽ തുറന്ന് അകത്തുകയറി. പിന്നീട് നടന്നത് ദാരുണ കൊലപാതകങ്ങൾ... ആദ്യം കൊലപ്പെടുത്തിയത് വിജയകുമാറിനെ, നെഞ്ചിൽ കയറിയിരുന്നു മുഖത്ത് കോടാലി കൊണ്ട് ഒട്ടേറെ തവണ വെട്ടി. തുടർന്നാണ് ഡോ. മീരയെ കൊലപ്പെടുത്തിയത്.
പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതിന്റെ പകയെന്നു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. അമിത് മൂന്നു വർഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചു. വൻ തുക സാമ്പത്തിക തട്ടിപ്പും നടത്തി. കുടുംബം നൽകിയ പരാതിയെത്തുടർന്ന് ഇയാൾ സെപ്റ്റംബറിൽ അറസ്റ്റിലായിരുന്നു.
ഏപ്രിൽ ആദ്യവാരമാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്. അഞ്ചര മാസത്തോളം ജയിലിൽ കഴിഞ്ഞു. ഈ സമയത്ത് ഗർഭിണിയായിരുന്ന ഭാര്യ പ്രതിയിൽ നിന്നും അകന്നു. എന്നാൽ പ്രസവത്തിൽ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാൾ കുഞ്ഞിനെ നഷ്ടമായ വിവരം അറിയുന്നത്. ഇതോടെ താൻ കുടുംബവുമായി അകന്നുവെന്നും പക മൂർച്ഛിച്ച് കൊലപാതകം നടത്തിയെന്നും അമിത് പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha