Widgets Magazine
27
Apr / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്; ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

24 APRIL 2025 03:46 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മലമ്പനി (മലേറിയ) നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2027 ഓടെ മലമ്പനി നിവാരണം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളിലും യാത്രക്കാരിലും കണ്ടെത്തുന്ന മലമ്പനി ഒരു പ്രധാന വെല്ലുവിളിയാണ്. അത് മുന്നില്‍ കണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മലമ്പനി രോഗപ്രതിരോധത്തെ സംബന്ധിച്ച ബോധവത്കരണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മലമ്പനിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മലമ്പനി നിവാരണത്തിനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും മലമ്പനി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 'മലമ്പനി നിവാരണം യാഥാര്‍ത്ഥ്യമാക്കാം: പുനര്‍നിക്ഷേപിക്കാം, പുനര്‍വിചിന്തനം നടത്താം, പുനരുജ്ജ്വലിപ്പിക്കാം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 25 രാവിലെ 10:30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുക് നിവാരണ പ്രവര്‍ത്തങ്ങളും ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തും.



മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തോത് കണക്കാക്കുന്ന ആനുവല്‍ പാരസൈറ്റ് ഇന്‍ഡക്‌സ് ഒന്നില്‍ കുറവുള്ള കാറ്റഗറി 1 സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉള്‍പ്പെടുന്നത്. കേരളത്തില്‍ 2024ലെ ആനുവല്‍ പാരസൈറ്റ് ഇന്‍ഡക്‌സ് 0.027 ആണ്. അതായത് 1000 ജനസംഖ്യക്ക് 0.027 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ മാത്രമാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ തദ്ദേശീയമായി മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1019 തദ്ദേശ സ്ഥാപനങ്ങള്‍ മലമ്പനി നിവാരണത്തിന് അരികിലാണ്. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ മലമ്പനി നിവാരണം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.



സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മലമ്പനി സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ക്കൊപ്പം മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തങ്ങളുടെ ഏകോപനവും സംഘടിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരിയെ രക്ഷപ്പെടുത്താന്‍ പുഴയിലേക്കുചാടിയ പെണ്‍കുട്ടി മുങ്ങി മരിച്ചു.  (9 minutes ago)

പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയപരിധി  (20 minutes ago)

ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ മൂന്നാംഘട്ട ആണവചര്‍ച്ചകള്‍ നടക്കുന്നതിനിടെ  (1 hour ago)

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

അധ്യാപകരുടെ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം  (1 hour ago)

അപകടത്തില്‍ മലയാളി മരിച്ചു...  (1 hour ago)

പഞ്ചാബ് കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 202 റണ്‍സ് വിജയലക്ഷ്യം....  (1 hour ago)

യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി...  (2 hours ago)

പി.എസ്.സി. മുഖേന 22 ഉദ്യോഗസ്ഥര്‍ക്ക് നിയമനം...  (2 hours ago)

14 ഭീകരരുടെ പട്ടിക തയ്യാറാക്കി ഇന്റലിജന്‍സ് ബ്യൂറോ വിഭാഗം...  (2 hours ago)

മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം  (2 hours ago)

നാത്തൂന്‍ നാത്തൂനെ മണ്ണെണ്ണ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസ്  (3 hours ago)

ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും  (3 hours ago)

കളിയാക്കിയവര്‍ ഡോക്ടറുടെ മുമ്പില്‍ അടിയറവ് പറഞ്ഞു  (3 hours ago)

മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു,  (3 hours ago)

Malayali Vartha Recommends