പാക്കിസ്ഥാന്‍ ഭരണകൂടത്തെയും ഞെട്ടിച്ചു.. കനത്തതിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് കേന്ദ്രം നിര്‍ദേശം..പാക്കികൾക്ക് ഒരു തുള്ളി വെള്ളം ഇനി കിട്ടില്ല..മർമ്മം തന്നെ ആദ്യം തകർത്ത് ഇന്ത്യ..

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കനത്തതിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സുരക്ഷാകാര്യങ്ങള്‍ക്കായുളള കേന്ദ്രമന്ത്രിസഭാ സമിതി ബുധനാഴ്ച യോഗം ചേര്‍ന്ന് വിലയിരുത്തി. പാകിസ്ഥാന് പങ്കുണ്ടെന്ന നിലപാടിലാണ് ഇന്ത്യ. എന്നാല്‍, ആക്രമണത്തില്‍ പങ്കില്ലെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇത് ഇന്ത്യ തള്ളി. ബുധന്‍ വൈകിട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പാക്കിസ്ഥാന്‍ ഭരണകൂടത്തെയും ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സിയാണ് ഉന്നതതല യോഗത്തിനു ശേഷം നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്. സിന്ധു നദീജല ഉടമ്പടി പ്രകാരം പാക്കിസ്ഥാനിലെ പ്രധാന പ്രവശ്യയായി പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതു വഴിയാണ്. അതാണ് ഇനി തടസ്സപ്പെടുക. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാനകത്ത് തന്നെ വലിയ കലാപത്തിന് തന്നെ വഴിയൊരുക്കുന്നതാണ്. പാക്കിസ്ഥാനിലെ പ്രധാന കാര്‍ഷിക മേഖലയാണ് പഞ്ചാബ്. ഇവിടുത്തെ കാര്‍ഷി പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍, അത് സ്വാഭാവികമായിട്ടും പാക്കിസ്ഥാനിലെ മറ്റ് പ്രവശ്യകളെയും ബാധിക്കും. സാമ്പത്തിക വെല്ലുവിളികളില്‍ പെട്ട്
നട്ടം തിരിയുന്ന പാക്കിസ്ഥാനില്‍ ഇനി ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ അത് ആ രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല..ഇനി എന്താണ് സിന്ധു നദീജല കരാര്‍ എന്നുള്ളത് പരിശോധിക്കാം ...സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്താന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനും കറാച്ചിയില്‍ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചിരുന്നത്
https://www.facebook.com/Malayalivartha