എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അറുമുഖന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകും

എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അറുമുഖന്‍ (71) ന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകും. തമിഴ്‌നാട്ടില്‍ നിന്ന്
"ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. അറുമുഖന്‍ വര്‍ഷങ്ങളായി എരുമക്കൊല്ലിയിലാണ് താമസിക്കുന്നതെങ്കിലും ബന്ധുക്കളെല്ലാം തമിഴ്‌നാട്ടിലാണുള്ളത്.
കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. ഇവിടെ വെച്ചാണ് അറുമുഖനെ കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ അറുമുഖന്‍ മരിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെത്തിച്ചത്. സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരണം വര്‍ധിച്ചുവരുന്നു. നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാഗങ്ങളിലും കാട്ടാനയുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അറുമുഖനെ കൊന്ന കാട്ടാന തന്നെയാണ് നേരത്തെയും ഇവിടെ ആളുകളുടെ ജീവനെടുത്തതെന്നും കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാത്രി നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്.
പ്രദേശത്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അറമുഖന്റെ മരണത്തില്‍ നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലും കാട്ടാനയെ പിടികൂടാനുള്ള കാര്യത്തിലും തീരുമാനമാകാതെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു നാട്ടുകാര്‍ പ്രതിഷഷേധം നടത്തിയത്.
https://www.facebook.com/Malayalivartha