സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്... വൈദ്യുതി ഉപയോഗവും വര്‍ദ്ധിക്കുന്നു

ചൂട് കൂടുന്നതിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും വര്‍ധന. പ്രതിദിന ഉപയോഗം ചൊവ്വാഴ്ച 102.8818 ദശലക്ഷം യൂണിറ്റും ബുധനാഴ്ച 101.0305 ദശലക്ഷം യൂണിറ്റുമായിരുന്നു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. പീക്ക് സമയ ആവശ്യകത ചൊവ്വാഴ്ച 5000 മെഗാവാട്ടിന് മുകളിലേക്ക് ഉയര്‍ന്ന് 5040 ല്‍ എത്തിയെങ്കിലും ബുധനാഴ്ച നേരിയ കുറവുണ്ടായി. 4920 മെഗാവാട്ടായിരുന്നു ബുധനാഴ്ചയിലെ പീക്ക് സമയ ഉപയോഗം.
ഏപ്രില്‍ ഏഴിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന പീക്ക് സമയ ആവശ്യകതയായ 5053 മെഗാവാട്ട് രേഖപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി ആവശ്യകത ഉയര്‍ന്നതുമൂലം കരാറുകള്‍ പ്രകാരം ലഭിക്കുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവുണ്ടാവുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
തിങ്കളാഴ്ച ഇത്തരത്തില്‍ കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായി. ഇതുമൂലം പല ജില്ലകളിലും രാത്രിയില്‍ 15 മിനിറ്റ് വരെ നിയന്ത്രണമേര്‍പ്പെടുത്തേണ്ടിവന്നു.
https://www.facebook.com/Malayalivartha