സിബിഐ ഏറ്റെടുത്ത ഗൗതമിന്റെ കേസിന് എന്ത് സംഭവിക്കും..? മകന്റെ മരണം വിജയകുമാറിനുള്ള ടെസ്റ്റ് ഡോസ്...

വിജയകുമാറും ഭാര്യയും കൊല്ലപ്പെട്ടതോടെ സിബിഐ ഏറ്റെടുത്ത ഗൗതമിന്റെ കേസിനു എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇനി ഈ കുടുംബത്തിൽ ആകെ ഉള്ളത് ടി.കെ.വിജയകുമാറിന്റെ മകൾ ഡോ.ഗായത്രി വിജയകുമാർ മാത്രമാണ്. ആറു മാസം മുമ്പായിരുന്നു വിദേശിയുമായുള്ള മകളുടെ വിവാഹം നടന്നത്. യുഎസിൽ തന്നെയാണ് ഗായത്രി. മാതാപിതാക്കളുടെ സംസ്ക്കാരത്തിനായി ഉടൻ നാട്ടിൽ എത്തും. വിജയകുമാറിന് വേണ്ടി സഹോദരന്റെ മരണത്തിലെ കുറ്റവാളികളെ കണ്ടെത്താൻ ഗായത്രി ശ്രമിക്കുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദ്യം വിജയകുമാറിന്റെ മകനെ തീർത്തു കളഞ്ഞുവെന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മകന്റെ കൊലപാതകം വിജയകുമാറിനുള്ള ആദ്യ വാണിംഗ് ആയിരുന്നു. മകൻ നഷ്ടപ്പെട്ടിട്ടും വിജയകുമാർ അവർ പറഞ്ഞ കാര്യത്തിന് വഴങ്ങിയില്ല. മകനെ കൊലപ്പെടുത്തിയതാണെന്നും,സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തപ്പോൾ വിജയകുമാർ ആവശ്യപ്പെട്ടത് പോലെ തന്നെ ഹൈക്കോടതി, ഇത് നരഹത്യ ആണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഇപ്പോൾ നടന്ന ഇരട്ട കൊലപാതകങ്ങൾ ഗൗതമിന്റെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ ഭാഗമെന്നാണ് തെളിവുകൾ പുറത്ത് വരുന്നത്...
https://www.facebook.com/Malayalivartha