കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിക്കുമ്പോൾ പോലും വിജയൻ.. വിജയൻ’ എന്ന് പല തവണ അലറി വിളിച്ച് അമിത്; ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍...

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിക്കെതിരേ നിര്‍ണായകമായി ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. കോട്ടയത്തെ ഓട്ടോ ഡ്രൈവറാണ് കേസില്‍ നിര്‍ണായക സാക്ഷിയായത്. കൊലപാതകം നടത്താനായി പ്രതിയായ അസം സ്വദേശി അമിത് ഉറാങ് തിരുവാതുക്കലില്‍ എത്തിയത് ജയേഷിന്റെ ഓട്ടോയിലായിരുന്നു. പിന്നീട് കൊലപാതകവാര്‍ത്തയും പ്രതിയുടെ ചിത്രവും പുറത്തുവന്നതോടെയാണ് സംഭവദിവസം രാത്രി തന്റെ ഓട്ടോയില്‍ കയറിയ ആളാണ് പ്രതിയെന്ന് ജയേഷ് തിരിച്ചറിഞ്ഞത്. ഇതോടെ ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
രാത്രി 12 മണിയോടെയാണ് റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്ന് പ്രതി ഓട്ടോയില്‍ കയറിയതെന്ന് ജയേഷ് പറഞ്ഞു. തിരുവാതുക്കലില്‍ പോകണമെന്നും എത്ര പൈസയാകുമെന്നും ചോദിച്ചു. മലയാളത്തിലായിരുന്നു സംസാരിച്ചത്. വിലപേശാനൊന്നും നിന്നില്ല. യാത്രയ്ക്കിടെയും ഒന്നും സംസാരിച്ചിരുന്നില്ല. തുടര്‍ന്ന് തിരുവാതുക്കല്‍ കവലയില്‍ അയാളെ ഇറക്കിയെന്നും ജയേഷ് പറഞ്ഞു. ഓട്ടോയില്‍ കയറുമ്പോള്‍ പ്രതിയുടെ കൈയില്‍ ഒന്നും കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അയാളുടെ വേഷം ശ്രദ്ധിച്ചിരുന്നു. ഒരു നിക്കറും ബനിയനുമാണ് അയാള്‍ ധരിച്ചിരുന്നത്. പിന്നീട് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇയാളുടെ ഫോട്ടോ കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. തുടര്‍ന്ന് കൂട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നുവെന്നും ജയേഷ് പറഞ്ഞു.
ഇതിനിടെ ക്രൂരമായ കൊലപാതകം പൊലീസിനോട് വിവരിച്ചിരിക്കുകയാണ് പ്രതി. കേസിൽ ലക്ഷ്യമിട്ടത് വിജയകുമാറിനെ ആയെങ്കിലും മീരയെ കൂടെ തനിയ്ക്ക് കൊലപ്പെടുത്തേണ്ടി വന്നതാണെന്ന് അമിത് പറയുന്നു. ആരാ.. ആരാ’ എന്നു ചോദിച്ചു... തന്നെ തിരിച്ചറിയുമെന്നു മനസ്സിലാക്കിയപ്പോഴാണ് അവരെയും കൂടി കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇന്നലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണു പ്രതി ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്.
‘വിജയാ.. വിജയാ...’ എന്നു വിളിച്ചു കൊണ്ടു തന്നെയാണു വിജയകുമാറിനെ കൊലപ്പെടുത്തിയത്. ഈ ശബ്ദം കേട്ടാണു മീര മുറിക്ക് പുറത്ത് എത്തിയത്. തുടർന്ന് മീരയെക്കൂടി കൊലപ്പെടുത്തുകയായിരുന്നു. തന്റെ കുടുംബത്തെ നശിപ്പിക്കുകയും അവരുടെ മുന്നിൽ നാണം കെട്ടവനാക്കുകയും ചെയ്ത വിജയകുമാറിനോട് തീർത്താൽ തീരാത്ത പകയായിരുന്നു തനിക്കെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തി.
പിറ്റേന്ന് നാട്ടുകാർ കൊലപാതക വിവരം അറിയുമെന്നും ആളുകൾ ‘വിജയനെ’ മോശമായി കാണട്ടെ എന്നും കരുതിയാണ് വിവസ്ത്രനാക്കിയതെന്നും പ്രതി സമ്മതിച്ചു.
https://www.facebook.com/Malayalivartha