എത്രവിളിച്ചിട്ടും അനക്കമില്ല; വൃദ്ധ ദമ്പതികളെ അവസാനമായി കണ്ടത് പാലിയേറ്റീവ് കെയർ പ്രവർത്തകർ

വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ബോധാനന്ദവിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ പ്രഭാകരൻ (82) ഭാര്യ കുഞ്ഞിപ്പെണ്ണ് (72) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രഭാകരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് ഏറെ നാളായി കിടപ്പ് രോഗിയാണ്. ഇരുവരെയും വിവരങ്ങൾ അന്വേഷിക്കാൻ എത്തിയ പാലിയേറ്റീവ് പ്രവർത്തകാണ് ഇരുവരുടേയും മരണവാർത്ത ആദ്യമറിഞ്ഞത്.
മരണവാർത്ത അറിഞ്ഞ ഉടനെ പാലിയേറ്റീവ് കെയർ പ്രവർത്തകർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർ നടപടി എത്രയും പെട്ടന്ന് തന്നെ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha