എടത്വയില്‍ തിരുനാളില്‍ പങ്കെടുത്തുകൊണ്ടിരുന്ന ആളുകളുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി അപകടം....മൂന്നു പേര്‍ക്ക് പരുക്ക്

എടത്വയില്‍ തിരുനാളില്‍ പങ്കെടുത്തുകൊണ്ടിരുന്ന ആളുകളുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി അപകടം. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു.
എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി തിരുനാളിനിടെ തലവടി പഞ്ചായത്ത് ജംഗ്ഷനില്‍ വെച്ചാണ് സംഭവം. തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം സ്വീകരിക്കാനായി നിന്ന വിശ്വാസികള്‍ക്ക് ഇടയിലേയ്ക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത്.
പരിക്കേറ്റ മൂന്ന് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു
" \
https://www.facebook.com/Malayalivartha