നാടിനെ നടുക്കിയ ഇരട്ടക്കൊല....വിജയകുമാര്‍ മീര ദമ്പതികളുടെ സംസ്‌കാരം ഞായര്‍ പകല്‍ മൂന്നിന് വീട്ടുവളപ്പില്‍... രാവിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം

വിജയകുമാര്‍ മീര ദമ്പതികളുടെ സംസ്‌കാരം ഞായര്‍ പകല്‍ മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. അമേരിക്കയിലായിരുന്ന മകള്‍ ഗായത്രി നാട്ടിലെത്തിയതിന് പിന്നാലെയാണ് സംസ്‌കാര സമയം കുടുംബം തീരുമാനിച്ചത്.
ഞായറാഴ്ച രാവിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം നടത്തും. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം കേസിലെ പ്രതി അമിത് ഉറാങ്ങിനെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരാണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി വന്നപ്പോഴാണ് കൊലപാതക വിവരമറിയുന്നത്. അസം സ്വദേശി അമിത് കോടാലി കൊണ്ട് ആക്രമിച്ചാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. തൃശൂര്‍ മാളയില്‍ നിന്ന് പിടികൂടിയ പ്രതിയെ മെയ് എട്ട് വരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടാണ് അമിത് വീട്ടിലെത്തിയതെന്നും എന്നാല്‍ വിജയകുമാറിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുന്ന ശബ്ദം കേട്ട് ഭാര്യ മീരയുമെത്തിയതോടെ ഇവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന വിജയകുമാറിന്റെ പരാതിയില്‍ അമിത് നേരത്തെ പൊലീസ് പിടിയിലായിരുന്നു.
മോഷണക്കേസില്‍ പ്രതിയാക്കിയതാണ് വ്യക്തിവൈരാഗ്യത്തിന് പിന്നില്‍. തന്റെ കുടുംബവും ജീവിതവും തകര്‍ത്തത് വിജയകുമാറാണെന്നാണ് അമിത് പറയുന്നത്.
മോഷണക്കേസില്‍ അമിത് അറസ്റ്റിലായപ്പോള്‍ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. അമിത് ജയിലില്‍ ആയിരുന്ന കാലത്ത് ഭാര്യയുടെ ഗര്‍ഭം അലസുകയും ചെയ്തിരുന്നു. തന്റെ കുടംബജീവിതം തകര്‍ന്നത് വിജയകുമാര്‍ കാരണമാണെന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി.
https://www.facebook.com/Malayalivartha