എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം- ഡല്‍ഹി വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി

വിമാനം റദ്ദാക്കല്‍.... സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം- ഡല്‍ഹി വിമാനം റദ്ദാക്കി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. പലയാത്രക്കാരും ജീവനക്കാരോട് തട്ടിക്കയറാനും ശ്രമം നടത്തി.
വെള്ളിയാഴ്ച രാത്രി 7.50 -ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. എന്‍ജിനീയറിങ് സംബന്ധമായ തകരാറാണെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജീവനക്കാരും യാത്രക്കാരുമടക്കം 175 പേരുണ്ടായിരുന്നു.യാത്ര മുടങ്ങിയതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജര്‍ ഉള്‍പ്പെട്ടവര്‍ എത്തി യാത്രക്കാരുമായി സംസാരിച്ചു.
കുറച്ച് യാത്രക്കാര്‍ തങ്ങളുടെ ടിക്കറ്റ് റദാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ വിമാനം പുറപ്പെടുമെന്നാണ് എയര്‍ഇന്ത്യാ അധികൃതര്‍ വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അധികൃതര്‍ .
https://www.facebook.com/Malayalivartha