സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ ഇടിച്ച് കാറോടിച്ചിരുന്ന അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ... നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ ഇടിച്ച് കാറോടിച്ചിരുന്ന അധ്യാപിക മരിച്ചു. പെരുമ്പാവൂര്‍ കീഴില്ലം സെന്റ്. തോമസ് സ്‌കൂള്‍ അധ്യാപിക റെസി ടൈറ്റസ് (52) ആണ് മരിച്ചത്. കോതമംഗലം നെല്ലിമറ്റം എം ബിറ്റ്‌സ് എഞ്ചി. കോളജ് പ്രിന്‍സിപ്പല്‍ ആറന്മുള കാലായില്‍ ഡോ. തോമസ് ജോര്‍ജിന്റെ ഭാര്യായാണ്.
വെള്ളിയാഴ്ച രാവിലെ ആറിന് പുല്ലാട് മല്ലപ്പള്ളി റോഡില്‍ വെണ്ണിക്കുളത്തിന് സമീപം പാട്ടക്കാലയിലാണ് അപകടം നടന്നത്. വെണ്ണിക്കുളത്ത് നിന്നും പുല്ലാട് ഭാഗത്തേക്ക് വരികയായിരുന്നു കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കോഴിവാനില്‍ ഇടിച്ച് കയറുകയായിരുന്നു.
പത്തനംതിട്ട തുണ്ട് പറമ്പില്‍ പ്രഫ. ടി. എസ്. ടൈറ്റസിന്റെയും ആനി ജോര്‍ജിന്റെയും മകളാണ് റെസി. മക്കള്‍ : കിരണ്‍ ( പ്രൈസ് വാട്ടര്‍ ഹൌസ് കൂപേഴ്‌സ് ബാംഗ്ലൂര്‍), അജയ് (ടി.സി.എസ്, തിരുവനന്തപുരം).
https://www.facebook.com/Malayalivartha