15 കാരിയെ നിര്‍ബന്ധിച്ച് റീല്‍സ് എടുത്ത് സ്വകാര്യ ഭാഗത്തും ദേഹത്തും സ്പര്‍ശിച്ച തിരുവല്ലം പോക്സോ കേസ്.. അറസ്റ്റ് ഭയന്നുള്ളവ്ളോഗര്‍ മുകേഷ് എം. നായരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്

15 കാരിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും റീല്‍സ് ചിത്രീകരണസമയത്ത് അനുമതിയില്ലാതെ സ്വകാര്യ ഭാഗത്തും ദേഹത്തും സ്പര്‍ശിച്ചെന്നുമുള്ള തിരുവല്ലം പോക്സോ കേസില്‍ അറസ്റ്റ് ഭയന്നുള്ള വ്ളോഗര്‍ മുകേഷ് എം. നായരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തിരുവല്ലം പോലീസ് റിപ്പോര്‍ട്ട് 29 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്. നസീറയുടേതാണുത്തരവ്. ഫെബ്രുവരി 14 ലെ വാലന്റെയിന്‍സ് ദിനത്തിന്റെ ഭാഗമായി കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് നടന്ന റീല്‍സ് ഫോട്ടോഷൂട്ട് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം എന്നാണ് കേസ്. 15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്.
കടയ്ക്കല്‍ സ്വദേശികളായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2025 ഏപ്രില്‍ 24നാണ് മുകേഷിനും കുട്ടിയെ എത്തിച്ച കോഓര്‍ഡിനേറ്ററിനും എതിരെ പോക്‌സോ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് പരാതിയിലാണ് പോലീസ് കേസെടുത്തത്.
"
https://www.facebook.com/Malayalivartha