2020 ക്രിസ്മസ് രാത്രിയില്‍ ഷോക്കടിപ്പിച്ച് നടന്ന അരുംകൊല... സ്വത്തുക്കള്‍ തട്ടിയെടുത്ത് 2 മാസത്തെ വിവാഹ ജീവിതത്തില്‍ കുഞ്ഞിനെ വേണമെന്ന് 51 കാരിയായ ഭാര്യയുടെ ആവശ്യപ്പെട്ട വിരോധത്തിലും നടത്തിയ കൊലയില്‍ ഭര്‍ത്താവ് അനന്തപുരി ആശുപത്രി ഫ്രണ്ട് ഓഫീസ് സ്റ്റാഫ് അരുണിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിഷ

സ്വത്ത് തട്ടിയെടുത്ത് മറ്റൊരു വിവാഹം കഴിക്കാനായി 51 കാരിയായ ഭാര്യയെ 2020 ക്രിസ്മസ് രാത്രിയില്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കാരക്കോണം ശിഖാ കുമാരി കൊലക്കേസില്‍ 28 കാരനായ ഭര്‍ത്താവ് അനന്തപുരി ആശുപത്രി ഫ്രണ്ട് ഓഫീസ് സ്റ്റാഫ് അരുണിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിഷ വിധിച്ചു. നെയ്യാറ്റിന്‍കര അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീറാണ് പ്രതിയെ ശിക്ഷിച്ചത്. ശിക്ഷ അനുഭവിക്കാന്‍ പ്രതിയെ കണ്‍വിക്ഷന്‍ വാറണ്ട് സഹിതം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
സമ്പന്ന കുടുംബാംഗമായ ശിഖയില്‍ നിന്നും വിവാഹ സമയത്തും മുമ്പും ലഭിച്ച സ്വത്തുക്കള്‍ തട്ടിയെടുത്തുള്ള 2 മാസത്തെ വിവാഹ ജീവിതത്തില്‍ കുഞ്ഞിനെ വേണമെന്ന് 51 കാരിയായ ഭാര്യയുടെ ആവശ്യപ്പെട്ട വിരോധത്തിലും നടത്തിയ കൊലപാതകമെന്നാണ് കേസ്. 2020 ഡിസംബര്‍ 26 ന് അറസ്റ്റിലായി 95 ദിവസം ജയില്‍ വാസം മാത്രം അനുഭവിക്കവേ പ്രതി ഡീഫാള്‍ട്ട് ജാമ്യത്തില്‍ പുറത്തിറങ്ങി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നാളിതുവരെ സാക്ഷികളെ സ്വാധീനിച്ചതായോ ഭീഷണിപ്പെടുത്തിയതായോ പരാതിയില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്. അര ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യബോണ്ടും മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണം. വിചാരണ തീരും വരെ മാസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ പ്രതി ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. ജാമ്യക്കാലയളവില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. വിചാരണ തീരും വരെ ഇന്ത്യ വിടരുത് തുടങ്ങിയ വ്യവസ്ഥയിലാണ് ജാമ്യം.
പോസ്റ്റ്‌മോര്‍ട്ടം , ഫിംഗര്‍പ്രിന്റ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാതെ വെള്ളറ പോലീസ് അപൂര്‍ണ്ണമായ കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
10 വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന കേസില്‍ അറസ്റ്റ് തീയതി മുതല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സിആര്‍പിസി 167 (2) (സി) പോലീസ് വീഴ്ചാ ജാമ്യമാണ് മജിസ്‌ട്രേട്ട് കോടതി 2021 മാര്‍ച്ചില്‍ നല്‍കിയത്. ഇതിനിടെ ഹൈക്കോടതി ആദ്യ ജാമ്യ ഹര്‍ജി നിരസിച്ച് 10 ദിവസം കഴിഞ്ഞയുടന്‍ മജിസ്‌ട്രേട്ട് മാര്‍ച്ചില്‍ നല്‍കിയ ജാമ്യം സര്‍ക്കാര്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ജില്ലാ കോടതി റദ്ദാക്കിയത് ചോദ്യം ചെയ്ത് പ്രതി സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി അനുവദിച്ച് താല്‍ക്കാലിക ജാമ്യമാണ് ആദ്യം നല്‍കിയത്. ശിഖയുടെ സഹോദരനും മാതാവും ജാമ്യത്തെ എതിര്‍ത്ത് ജാമ്യം റദ്ദാക്കല്‍ കൗണ്ടര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ചാക്ക അനന്തപുരി ആശുപത്രിയില്‍ ഫ്രണ്ട് ഓഫീസ് സ്റ്റാഫായി അരുണ്‍ ജോലി ചെയ്യവേ മാതാവിന്റെ ചികിത്സക്ക് കൂട്ടിരിപ്പുകാരിയായെത്തിയ ശിഖയുമായുള്ള പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. കാരക്കോണം ത്രേസ്യാ പുരം സ്വദേശിനിയാണ് ശിഖാ കുമാരി.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത് സ്വന്തം ഭാര്യയെ നിഷ്ഠൂര പാതകം ചെയ്ത പ്രതിയെ ജാമ്യത്തില്‍ വിട്ട് സ്വതന്ത്രനാക്കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ആദ്യ സാക്ഷി മൊഴികള്‍ തിരുത്തിച്ച് വിചാരണയില്‍ കൂറുമാറ്റി പ്രതിഭാഗം ചേര്‍ക്കുമെന്നും നിരീക്ഷിച്ചു കൊണ്ടാണ് മുന്‍ ജില്ലാ ജഡ്ജിയും നിലവില്‍ ഹൈക്കോടതി ജഡ്ജിയുമായ കെ.ബാബു 2021 ല്‍ ജാമ്യം നിരസിച്ചത്. പൈശാചികമായും മൃഗീയമായും കൃത്യം നടപ്പിലാക്കിയ പ്രതിയെ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കൃത്യസമയം പ്രതികരിക്കാന്‍ പറ്റാത്ത നിലയില്‍ നിസ്സഹായവസ്ഥയിലുള്ള ഇരയായിരുന്നു ഭാര്യയെന്ന് കേസ് ഡയറി പരിശോധിച്ച കോടതി വിലയിരുത്തി. ഭവിഷ്യത്തായ ശിക്ഷ ഭയന്ന് പ്രതി ഒളിവില്‍ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അപ്രകാരം സംഭവിച്ചാല്‍ വിചാരണ ചെയ്യാന്‍ പ്രതിയെ പ്രതിക്കൂട്ടില്‍ ലഭ്യമാകാത്ത സ്ഥിതിവിശേഷം സംജാതമാകുമെന്നും ജില്ലാ ജഡ്ജി കെ.ബാബു ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
2020 ഡിസംബര്‍ 25 ന് രാത്രിയിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ക്രിസ്മസ് ആഘോഷത്തിന് വാങ്ങിയ ഇലക്ട്രിക് വയറുകളിലൂടെ ഷോക്കടിപ്പിച്ചും മരണം ഉറപ്പാക്കാന്‍ തലയിണ വച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. രാത്രി ഇരുവരും മദ്യപിച്ച് പിടിവലി കൂടി അടി കലശല്‍ വഴക്കുണ്ടായി. പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചതിന് സുഹൃത്തുക്കള്‍ കളിയാക്കതിലും സ്വത്ത് തട്ടിയെടുക്കല്‍ ലക്ഷ്യം വച്ചും കുഞ്ഞിനെ വേണമെന്ന് ശിഖ ആവശ്യപ്പെട്ടതിലും വച്ചുള്ള വിരോധത്തില്‍ കൊല നടത്തിയെന്നാണ് ആരോപണം. സംഭവത്തിന് 2 മാസം മുമ്പാണ് പ്രണയ വിവാഹം പള്ളിയില്‍ വച്ച് ജാതി മതാചാരപ്രകാരം ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ നടന്നത്.
ഇരുവരുടെയും ആദ്യ വിവാഹമായിരുന്നു. ആശുപത്രിയില്‍ മൊട്ടിട്ട പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ശിഖാ കുമാരി ധാരാളം സ്വത്തിന്റെ ഉടമയാണ്. പള്ളിയിലെ വിവാഹ ശേഷം വിവാഹ സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്തില്‍ വിവാഹം രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കവേ അരുണ്‍ അതിനെ എതിര്‍ത്ത് നാള്‍ നീട്ടി വന്നു. തുടര്‍ന്ന് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് ശിഖയെ കൊലപ്പെടുത്തുകയായിരുന്നു.
അരുണ്‍ തന്നെയാണ് കാലത്ത് അയല്‍ വീട്ടില്‍ ചെന്ന് ഭാര്യ ഷോക്കടിച്ച് ബോധരഹിതയായി കിടക്കുകയാണെന്ന വിവരം അറിയിച്ചത്. അയല്‍ക്കാര്‍ വന്നു നോക്കിയപ്പോള്‍ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതശരീരം കാണപ്പെട്ടത്. വെള്ളറട പോലീസ് സ്ഥലത്തെത്തിയപ്പോള്‍ അരുണ്‍ ആദ്യം പറഞ്ഞത് ഭാര്യ കാലത്ത് എണീറ്റു വന്നപ്പോള്‍ ഹാള്‍ മുറിയില്‍ ക്രിസ്മസ് ആഘോഷത്തിനിട്ടിരുന്ന വയറില്‍ തട്ടി ഇലക്ട്രിക് ഷോക്കടിച്ചതാണെന്നായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മനസ്സാക്ഷി മരവിപ്പിക്കുന്ന അരുംകൊലയുടെ ചുരുളഴിഞ്ഞത്. വിവാഹം വേണ്ടായെന്ന് കരുതി ജീവിച്ച സ്ത്രീയെ തന്ത്രപൂവ്വം കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന ആരോപണം സ്ഥലവാസികള്‍ ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha