എറണാകുളം പെരുമ്പാവൂര്‍ മുടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് പത്തൊമ്പതുകാരി മരിച്ചു...

എറണാകുളം പെരുമ്പാവൂര്‍ മുടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് പത്തൊമ്പതുകാരി മരിച്ചു. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകള്‍ ഫാത്തിമ ആണ് മരിച്ചത്.
പുഴയരികില്‍ പാറയില്‍ നിന്ന് കാല്‍വഴുതി വെള്ളത്തില്‍ വീണാണ് അപകടം സംഭവിച്ചത്. ഫാത്തിമയ്ക്കൊപ്പം വെള്ളത്തില്‍ വീണ സഹോദരി ഫര്‍ഹത്തിനെ (15) രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ മുടിക്കലില്‍ പുഴയരികില്‍ നടക്കാനിറങ്ങിയപ്പോഴാണ് സഹോദരിമാര്‍ അപകടത്തില്‍പ്പെട്ടത്. മുടിക്കല്‍ ഡിപ്പോ കടവിലാണ് സംഭവം. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയില്‍ നില്‍ക്കുമ്പോഴാണ് കാല്‍വഴുതി ഫാത്തിമ വെള്ളത്തിലേക്ക് വീണത്. സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്ന ആള്‍ ഉടന്‍ തന്നെ വെള്ളത്തിലിറങ്ങി ഫര്‍ഹത്തിനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍, ഫാത്തിമയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫര്‍ഹത് മുടിക്കല്‍മേരി സ്‌കൂളിലെയും ഫാത്തിമ പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജിലെയും വിദ്യാര്‍ത്ഥികളാണ്.
"
https://www.facebook.com/Malayalivartha