മുതലപ്പൊഴിയില്‍ പൊഴി മുറിക്കല്‍ പൂര്‍ത്തിയായി...അഴിമുഖത്ത് 13 മീറ്റര്‍ വീതിയിലും 3 മീറ്റര്‍ ആഴത്തിലുമാണ് പൊഴി മുറിച്ചത്

മുതലപ്പൊഴിയില്‍ പൊഴി മുറിക്കല്‍ പൂര്‍ത്തിയായി. അഴിമുഖത്ത് 13 മീറ്റര്‍ വീതിയിലും 3 മീറ്റര്‍ ആഴത്തിലുമാണ് പൊഴി മുറിച്ചത്. കണ്ണൂര്‍ അഴീക്കലില്‍ നിന്ന് പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജര്‍ ഇന്നലെ പുലര്‍ച്ചെയോടെ മുതലപ്പൊഴിയിലെത്തുകയായിരുന്നു.
വേലിയിറക്ക സമയമായ വൈകുന്നേരം 3.30ഓടെയായിരുന്നു പൊഴിമുറിക്കല്‍. തുടര്‍ന്ന് അഴിമുഖത്ത് വീതി കൂട്ടാനുള്ള ശ്രമങ്ങളും നടത്തി. കായലോരമേഖലയിലെ വെള്ളക്കെട്ടിനും ഉടന്‍ പരിഹാരമാകും.
പൊഴി മുറിച്ച് ഒരുക്കിയ പാതയില്‍ കൂടി കടലില്‍ നങ്കൂരമിട്ടിരുന്ന ചന്ദ്രഗിരി ഡ്രഡ്ജര്‍ ഇന്നലെ രാത്രിയോടെ കായലിലേയ്ക്ക് പ്രവേശിപ്പിക്കാനായിരുന്നു പദ്ധതി. നിലവില്‍ മുതലപ്പൊഴിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡ്രഡ്ജറിനേക്കാള്‍ ഇരട്ടി കപ്പാസിറ്റി ചന്ദ്രഗിരി ഡ്രഡ്ജറിനുണ്ട്. 10 മീറ്റര്‍ ആഴത്തില്‍ വരെ മണ്ണെടുക്കാന്‍ കഴിയും. ഒരു മണിക്കൂറില്‍ 400 മീറ്റര്‍ ക്യൂബ് മണല്‍ നീക്കാനും ശേഷിയുണ്ട്. ഈ ഡ്രഡ്ജറില്‍ പൈപ്പ് ലൈന്‍ സെറ്റ് ചെയ്യണമെങ്കില്‍ പോലും ക്രെയിന്‍ ഉപയോഗിച്ച് മാത്രമേ സാദ്ധ്യമാകൂ. 3 ദിവസം കൊണ്ട് പൈപ്പ് ലൈന്‍ സെറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
രണ്ട് ഷിഫ്ടായി വര്‍ക്ക് ചെയ്ത് മേയ് 15നകം മണല്‍നീക്കം പൂര്‍ത്തിയാക്കാനാണ് ശ്രമം.
"
https://www.facebook.com/Malayalivartha