ലോക ബാങ്ക് സഹായധനമായി അനുവദിച്ച 140 കോടി രൂപ വകമാറ്റി സര്‍ക്കാര്‍.... ലോക ബാങ്ക് സംഘം പരിശോധനക്കായി മേയ് അഞ്ചിന് കേരളത്തിലെത്തും

ലോക ബാങ്ക് സഹായധനമായി അനുവദിച്ച 140 കോടി രൂപ വകമാറ്റി സര്‍ക്കാര്‍. കാര്‍ഷിക മേഖലയിലെ നവീകരണത്തിനുള്ള കേര പദ്ധതിക്കായി അനുവദിച്ച പണമാണ് വകമാറ്റിയത്.
കാര്‍ഷിക മേഖലയുടെ സമഗ്രമായ വികസനത്തിനായുള്ള പദ്ധതിയാണ് കേര. മാര്‍ച്ച് 17നാണ് കേര പദ്ധതിക്ക് കേന്ദ്രധനമന്ത്രാലയം പണം കൈമാറിയത്. സഹായധനമായി 139.66 കോടി രൂപയാണ് ട്രഷറിയിലെത്തിയത്.
പണം ലഭിച്ചാല്‍ ഒരാഴ്ചക്കകം പദ്ധതി അക്കൗണ്ടിലേക്ക് കൈമാറണമെന്നാണ് ശിപാര്‍ശയുള്ളത്. എന്നാല്‍ അഞ്ചാഴ്ച കഴിഞ്ഞിട്ടും ഈ പണം കൈമാറിയിട്ടില്ല. ട്രഷറിയിലെത്തിയ പണം സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സര്‍ക്കാര്‍ വകമാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ പരിശോധനക്കായി ലോക ബാങ്ക് സംഘം മേയ് അഞ്ചിന് കേരളത്തിലെത്തുന്നതാണ്.
"
https://www.facebook.com/Malayalivartha